Latest NewsNewsBusiness

പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ ചെലവഴിക്കുന്നത് കോടികൾ, ഇടപാട് തുക അറിയാം

അടുത്ത 10 വർഷത്തിനുള്ളിലാണ് മുഴുവൻ വിമാനങ്ങളും എയർ ഇന്ത്യയുടെ ഭാഗമാകുക

വ്യോമയാന രംഗം കണ്ട ഏറ്റവും വലിയ വിമാന ഓർഡറിനായി എയർ ഇന്ത്യ ചെലവഴിക്കുന്നത് കോടികൾ. ആഗോള വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ നൽകിയ എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങാൻ ഏകദേശം 7,000 കോടി ഡോളറാണ് ചെലവഴിക്കുക. അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്നും, ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്നുമാണ് വിമാനങ്ങൾ സ്വന്തമാക്കുന്നത്. ബോയിംഗ്, എയർബസ് എന്നിവയിൽ നിന്ന് യഥാക്രമം 220 വിമാനങ്ങൾ, 250 വിമാനങ്ങൾ വാങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം.

അടുത്ത 10 വർഷത്തിനുള്ളിലാണ് മുഴുവൻ വിമാനങ്ങളും എയർ ഇന്ത്യയുടെ ഭാഗമാകുക. പുതിയ വിമാനങ്ങൾ എത്തുന്നതോടെ അന്താരാഷ്ട്ര സർവീസുകൾ വർദ്ധിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. കൂടാതെ, പുതിയ നീക്കത്തിലൂടെ വിപണി വിഹിതം ഉയർത്താനും എയർ ഇന്ത്യയ്ക്ക് സാധിക്കുന്നതാണ്. അന്താരാഷ്ട്ര തലത്തിലെ ധനസമാഹരണം, ഓഹരി വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഇടപാടിനായുള്ള പണം കണ്ടെത്തുക. കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കുന്നതിനനുസൃതമായി കൂടുതൽ ജീവനക്കാരെ നിയമിക്കാനും എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. 4,200 ക്യാബിൻ ക്രൂവിനെയും, 900 പൈലറ്റുമാരെയുമാണ് എയർ ഇന്ത്യ പുതുതായി നിയമിക്കുക.

Also Read: കിണറ്റിൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അധികൃതർ വെടിവച്ച് കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button