Latest NewsNewsInternationalKuwaitGulf

കുവൈത്തിലും ഇനി ഗൂഗിൾ പേ ഉപയോഗിക്കാം: അറിയിപ്പുമായി നാഷണൽ ബാങ്ക്

കുവൈത്ത് സിറ്റി: കുവൈത്തിലും ഇനി ഗൂഗിൾ പേ ഉപയോഗിക്കാം. കുവൈത്ത് നാഷണൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകൾ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കൾക്കായി ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

Read Also: ജനുവരിയിൽ 29 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

കുവൈത്തിലെ ആദ്യത്തെ കോൺടാക്ട്‌ലെസ് പെയ്‌മെന്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ 2020ലാണ് ആരംഭിച്ചത്. ഏകദേശം 97.1 ബില്യൻ ഡോളറാണ് ആഗോള കണക്കുകൾ പ്രകാരം കുവൈത്തിലെ കാർഡ്‌സ് ആന്റ് പേയ്‌മെന്റ്‌സ് വിപണിയുടെ വലിപ്പം. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ 12 ശതമാനത്തിലധികം വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആപ്പിൾ പേ, സാംസങ് പേ സേവനങ്ങളും കുവൈത്തിൽ ആരംഭിച്ചിരുന്നു. ഇവ വിജയിച്ചതിന് പിന്നാലെയാണ് ഗൂഗിൾ പേ സേവനം ആരംഭിച്ചത്.

ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നതിന് പുറമെ ലോയൽറ്റി കാർഡുകളും ബോർഡിങ് പാസുകളും ഇവന്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാൻ കഴിയും.

Read Also: ‘ഇത് കാണരുത് എന്നൊക്കെ പച്ചയ്ക്ക് പറയുകയാണ്, ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെ ഒക്കെ തന്ത ജനിച്ചിട്ട് പോലുമില്ല!’ മുകേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button