KeralaLatest NewsNews

മദ്യലഹരിയില്‍ ഓട്ടോക്കാരെ ആക്രമിച്ച് യൂട്യൂബര്‍ : സംഭവം ആലുവയിൽ

മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർമാർ ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: ആലുവയിൽ യൂട്യൂബർ ഓട്ടോ ഡ്രൈവർമാരെ മർദ്ദിച്ചതായി പരാതി. പാർക്കിങിനെ ചൊല്ലിയുളള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. യൂട്യൂബർ മദ്യപിച്ചാണ് മർദ്ദിക്കാനെത്തിയത്. ഓട്ടോ പാർക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്ത യൂട്യൂബർ മർദ്ദിക്കുകയായിരുന്നുവെന്നും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റ് ഓട്ടോ ഡ്രൈവർമാരേയും ഇയാൾ മർദ്ദിച്ചെന്നും ഓട്ടോ തൊഴിലാളികൾ ആരോപിച്ചു.

read also: ഗൂഗിൾ ക്രോം പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്! പുതിയ പതിപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർമാർ ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.   യൂട്യൂബർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button