KeralaNewsBusiness

സംസ്ഥാനത്ത് ഓൺലൈൻ പരാതി പരിഹാര പോർട്ടൽ പ്രവർത്തനം തുടങ്ങി, വ്യവസായ സംരംഭകരുടെ പരാതികൾക്ക് 30 ദിവസത്തിനുള്ളിൽ പരിഹാരം

സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും, വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്

സംസ്ഥാനത്ത് വ്യവസായ സംരംഭകരുടെ പരാതി പരിഹരിക്കാനായി വ്യവസായ വകുപ്പ് രൂപീകരിച്ച പരാതി പരിഹാര പോർട്ടൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി. രാജീവ് പോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംരംഭകരുടെ പരാതികൾക്ക് 30 ദിവസത്തിനുള്ളിൽ പരിഹാരം കാണുന്ന തരത്തിലാണ് പോർട്ടലിന്റെ പ്രവർത്തനം. 10 കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭവുമായി ബന്ധപ്പെട്ട പരാതി കലക്ടറിന്റെ അധ്യക്ഷതയിലുള്ള ജില്ലാതല സമിതിയാണ് പരിശോധിക്കുക. 10 കോടിക്കു മുകളിലുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ, ജില്ലാ സമിതിയുടെ തീരുമാനത്തിനുമേലുളള അപ്പീൽ എന്നിവ സംസ്ഥാന സമിതിയാണ് പരിശോധിക്കുക.

സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും, വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതി പരിഹരിക്കുന്ന വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന സമിതികൾക്ക് സിവിൽ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകുന്നതാണ്. അതേസമയം, സേവനം നൽകാൻ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ താമസമോ, വീഴ്ചയോ വരുത്തിയാൽ പിഴ ചുമത്താനും, നടപടി സ്വീകരിക്കാനും സമിതികൾക്ക് അധികാരമുണ്ട്.

Also Read: ഹെഡ്‍സെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

shortlink

Related Articles

Post Your Comments

Related Articles


Back to top button