Latest NewsNewsTechnology

വി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, 99 രൂപയുടെ എൻട്രി ലെവൽ പ്ലാൻ കേരളത്തിലും അവതരിപ്പിച്ചു

99 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് മുഴുവൻ ടോക് ടൈം ലഭിക്കുന്നതാണ്

ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. കേരളത്തിലെ ഉപഭോക്താക്കൾക്കായി 99 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ നിരക്കിൽ 99 രൂപയുടെ എൻട്രി ലെവൽ പ്ലാൻ ഇന്ത്യയിലുടനീളം അവതരിപ്പിക്കുന്ന ടെലികോം കമ്പനി എന്ന സവിശേഷതയും വോഡഫോൺ- ഐഡിയയ്ക്ക് ഉണ്ട്.

99 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് മുഴുവൻ ടോക് ടൈം ലഭിക്കുന്നതാണ്. കൂടാതെ, 200 എംബി ഡാറ്റയും ഈ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 28 ദിവസം വരെയാണ് 99 രൂപയുടെ പ്ലാനിന്റെ കാലാവധി. കേരളത്തിലെ മൊബൈൽ ഉപഭോക്താക്കൾക്കും, അല്ലാത്തവർക്കും 99 രൂപ പ്ലാനിന്റെ സേവനങ്ങൾ ആസ്വദിക്കാവുന്നതാണ്. വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, മികച്ച റീചാർജ് പ്ലാനാണ് വോഡഫോൺ- ഐഡിയയുടെ പ്രധാന സവിശേഷത.

Also Read: പ​ച്ച​ക്ക​റി വ്യാ​പാ​രി​ ക​ട​യ്ക്കു​ള്ളി​ൽ ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button