IdukkiLatest NewsKeralaNattuvarthaNews

കൃ​ഷി ഭ​വ​ന്റെ ഓ​ഫീ​സ് വാ​തി​ൽ ത​ക​ർത്ത നിലയിൽ

ഓ​ഫീ​സ് തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ മോ​ഷ​ണ ശ്ര​മ വി​വ​രം അ​റി​യു​ന്ന​ത്

ഇ​ര​ട്ട​യാ​ർ: കൃ​ഷി ഭ​വ​നി​ൽ ഓ​ഫീ​സി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം​. ഓ​ഫീ​സ് തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ മോ​ഷ​ണ ശ്ര​മ വി​വ​രം അ​റി​യു​ന്ന​ത്. പ്ര​ധാ​ന വാ​തി​ലി​ന്‍റെ ലോ​ക്ക് ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെയാണ് മോഷണശ്രമം പുറത്തറിഞ്ഞത്. ഉ​ട​നെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രം ക​ട്ട​പ്പ​ന പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പൊ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ക​ത്തു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​ക​ളും കു​ത്തി തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി.​

Read Also : ചാനൽ വിറ്റതോടെ നികേഷിനോട് കൊടുക്കാനുള്ള കാശ് ചോദിച്ച് ജീവനക്കാരും മുൻ ജീവനക്കാരും- വാട്സാപ്പ് ചാറ്റുകൾ പ്രചരിക്കുന്നു

എ​ന്നാ​ൽ, ഇ​തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളോ മ​റ്റ് വ​സ്തു​ക്ക​ളോ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ലഭിക്കുന്ന വിവരം. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.​

ഇ​ര​ട്ട​യാ​ർ ത​ങ്ക​മ​ണി റൂ​ട്ടി​ൽ ടൗ​ണി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം മാ​റി​യാ​ണ് കൃ​ഷി ഭ​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ക​ട്ട​പ്പ​ന പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button