Latest NewsNewsBusiness

അതിവേഗം മുന്നേറി ഫാക്ട്, വിറ്റുവരവ് ഉയരുന്നു

ദീർഘ കാലമായി മന്ദഗതിയിലായിരുന്നു ഫാക്ടിന്റെ പ്രവർത്തനം

നടപ്പു സാമ്പത്തിക വർഷം കോടികളുടെ വിറ്റുവരവ് നേടിയിരിക്കുകയാണ് പൊതുമേഖലാ രാസവള നിർമ്മാണശാലയായ ഫാക്ട്. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം മൂന്ന് പാദങ്ങളിലുമായി 4,949 കോടി രൂപയുടെ വിറ്റുവരവാണ് ഫാക്ട് നേടിയിരിക്കുന്നത്. ഇത് എക്കാലത്തെയും ഉയർന്ന വിറ്റുവരവിലേക്കാണ് കുതിച്ചിരിക്കുന്നത്. ആദ്യ മൂന്ന് പാദങ്ങളിലെയും ലാഭം 447 കോടി രൂപയാണ്. നാലാം പാദഫലങ്ങൾ കൂടി വരുന്നതോടെ ഫാക്ടിന്റെ ആകെ വിറ്റുവരവ് 5,000 കോടി കവിയുമെന്നാണ് വിലയിരുത്തൽ.

ദീർഘ കാലമായി മന്ദഗതിയിലായിരുന്നു ഫാക്ടിന്റെ പ്രവർത്തനം. അതിനാൽ, ലാഭം നേടാൻ സാധിച്ചിരുന്നില്ല. സമീപ വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ, വൻ മുന്നേറ്റമാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച്, ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ 9.7 ലക്ഷം ടൺ രാസവളമാണ് ഉൽപ്പാദിപ്പിച്ചിരിക്കുന്നത്. രാസവളത്തിന്റെ ഉൽപ്പാദനം 15 ലക്ഷം ടണ്ണായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പ്ലാന്റുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുന്നതാണ്. നിലവിലെ ശേഷി 10 ലക്ഷം ടണ്ണാണ്.

Also Read: കശ്‌മീരിൽ ഭീകരർക്കെതിരെ കർശന നടപടി: ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button