KeralaLatest NewsNews

ആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി വരന്‍: നവവരനെ അറസ്റ്റ് ചെയ്ത് പോലീസ്

ആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി വരന്‍, ആരോ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; അപമാനിതരായി യുവതിയും കുടുംബവും: നവവരനെ അറസ്റ്റ് ചെയ്ത് പോലീസ്

ഹൈദരാബാദ് : വധു അറിയാതെ എടുത്ത ആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ വരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കൊണസീമയിലാണ് അപൂര്‍വ്വ സംഭവം . വധുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് വീരബാബു എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം എട്ടാം തിയതിയായിരുന്നു വീരബാബുവിന്റെ വിവാഹം. ആദ്യരാത്രിയില്‍ ഭാര്യയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തുകയും വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയും ചെയ്തു.

Read Also: ഗോവിന്ദനും വിജയനും കണ്ണൂര്‍ സഖാക്കളാണ്, ഇവര്‍ക്ക് അഹങ്കാരം കൂടപ്പിറപ്പും തൊഴിലാളികളോട് പുച്ഛവുമാണ് : സന്ദീപ് വാര്യര്‍

എന്നാല്‍ ഇയാളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നിന്നും ആരോ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് യുവതിയും കുടുംബവും ഇതേ പറ്റി അറിയുന്നത്. പിന്നാലെ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് വരനെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button