Latest NewsKerala

തിരുവള്ളൂരിലെ എസ്‌ഡിപിഐ നേതാവ് ബിജെപിയിൽ ചേർന്നു: പുറത്താക്കിയിട്ട് വർഷങ്ങളായെന്ന് എസ്ഡിപിഐ

വടകര: കോഴിക്കോട് തിരുവള്ളൂരിലെ മുന്‍ എസ് ഡി പി ഐ നേതാവ് റസാക്കും ഭാര്യയും ബി ജെ പിയില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് ദേശീയ ന്യൂനപക്ഷ മോർച്ച നേതാക്കളുടെ സാന്നിധ്യത്തില്‍ ഇവർക്ക് സ്വീകരണം നല്‍കി, ജില്ല അധ്യക്ഷന്‍ വികെ സജീവന്‍ ഉള്‍പ്പടേയുള്ളവർ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജില്ലാ തലയോഗത്തിലാണ് ബി.ജെ.പി ഇരുവര്‍ക്കും സ്വീകരണം നല്‍കിയത്.

എസ് ഡി പി ഐ നേതാവിന് പാർട്ടിയില്‍ ചേർത്തതിനെതിരെ ബി ജെ പി പ്രവർത്തകർക്കിടയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. എസ് ഡി പി ഐയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തോട് വിയോജിച്ചും ആ രാഷ്ട്രീയത്തെ പൂര്‍ണമായി ഉപേക്ഷിച്ചും ബി ജെ പിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന വിശ്വാസത്തിലുമാണ് റസാക്കും ഭാര്യയും ബി ജെ പിയില്‍ ചേർന്നതെന്നാണ് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കുന്നത്.

അതേസമയം, തിരുവള്ളൂരിൽ നിന്നും ബിജെപിയിൽ പുതുതായി മെമ്പർഷിപ്പെടുത്ത എടക്കണ്ടി റസാക്ക് എന്ന വ്യക്തി എസ് ഡി പി ഐ പ്രവർത്തകനാണെന്ന രീതിയിലെ സോഷ്യൽ മീഡിയ പ്രചാരണം തികച്ചും വസ്തുതാ വിരുദ്ധമാണെന്നും , ഇത്തരം കുപ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്നും അറിയിച്ച് എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി നവാസ് കല്ലേരി രംഗത്ത് വന്നു. 2017-18 കാലയളവിൽ പാർട്ടിയിൽ നിന്നും സാമ്പത്തിക തട്ടിപ്പിന് പുറത്താക്കപ്പെട്ട വ്യക്തിയാണ് ഇയാളെന്ന് എസ്ഡിപിഐ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button