WayanadLatest NewsKeralaNattuvarthaNews

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, നിർത്താതെ പോകാൻ ശ്രമം : നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി

ചുള്ളിയോട് സ്വദേശി നവീൻ കുമാറിനെയാണ് കൽപ്പറ്റ പൊലീസ് പിടികൂടിയത്

കൽപ്പറ്റ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ചുള്ളിയോട് സ്വദേശി നവീൻ കുമാറിനെയാണ് കൽപ്പറ്റ പൊലീസ് പിടികൂടിയത്.

വയനാട് അമ്പലവയലിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അമ്പലവയൽ ചുള്ളിയോട് റോഡിലെ ആനപ്പാറ വളവിൽവച്ച് അമിത വേഗതയിലെത്തിയ ആൾട്ടോ കാർ രണ്ട് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. പിന്നീട് വാഹനം നിർത്താതെ കടന്നുകളഞ്ഞു.

Read Also : അമിതവേഗത്തിൽ റോങ്ങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു : ഗർഭിണിയടക്കം മൂന്നുപേർക്ക് പരിക്ക്

തുടർന്ന്, പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് കൽപ്പറ്റ കൈനാട്ടി ജംഗ്ഷനിൽ വെച്ചാണ് പ്രതി നവീൻ കുമാറിനെ പിടികൂടിയത്. വാഹനാപകടത്തിൽ അമ്പലവയൽ സ്വദേശി പി പി റഫീക്കിന് പരിക്കേറ്റു.

മെഡിക്കൽ പരിശോധനയിൽ വാഹനം ഓടിച്ച നവീൻ കുമാർ ഉയർന്ന അളവിൽ മദ്യപിച്ചതായി കണ്ടെത്തി. അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button