Latest NewsNewsBusiness

പുതിയ മാറ്റങ്ങളുമായി റിലയൻസ്, സൗന്ദര്യ വർദ്ധക ബിസിനസിലേക്ക് ചുവടുറപ്പിക്കുന്നു

നിലവിൽ, റിലയൻസിന്റെ ഉപഭോക്താക്കൾക്ക് മാത്രമാണ് റിറ്റയുടെ പോർട്ടൽ ആക്സസ് ചെയ്യാൻ സാധിക്കുകയുള്ളൂ

സൗന്ദര്യ വർദ്ധക ബിസിനസിലേക്ക് ചുവടുപ്പിക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, റ്റിറ (Tira) എന്ന പേരിൽ ലക്ഷ്വറി ബ്യൂട്ടി ബ്രാൻഡാണ് റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്. ഓൺലൈനായും, മൊബൈൽ ആപ്പ് മുഖാന്തരവും റിലയൻസിന്റെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. സൗന്ദര്യ വർദ്ധക ബിസിനസ് രംഗത്തേക്ക് നൈകയാണ് റ്റിറയുടെ ഏറ്റവും വലിയ എതിരാളി.

നിലവിൽ, റിലയൻസിന്റെ ഉപഭോക്താക്കൾക്ക് മാത്രമാണ് റിറ്റയുടെ പോർട്ടൽ ആക്സസ് ചെയ്യാൻ സാധിക്കുകയുള്ളൂ. അധികം വൈകാതെ തന്നെ ഈ പോർട്ടൽ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാനുള്ള ശ്രമങ്ങൾ റിലയൻസ് നടത്തുന്നുണ്ട്. ഓൺലൈൻ സ്റ്റോറുകൾ വിജയകരമാകുന്നതോടെ, രാജ്യത്ത് ഓഫ്‌ലൈൻ സ്റ്റോറുകളും തുറക്കാൻ റിലയൻസ് പദ്ധതിയിടുന്നുണ്ട്.

Also Read: വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല

മാർച്ച് ആദ്യ വാരത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ചുവടുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ റിലയൻസ് നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ബ്യൂട്ടി ബ്രാൻഡും പുറത്തിറക്കിയത്. ജീനോം ടെസ്റ്റിംഗ് രംഗത്തും റിലയൻസ് ശക്തമായ കടന്നുവരവ് നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button