Latest NewsKeralaNews

ഹിന്ദു ധര്‍മം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ബ്രാഹ്മണാധിപത്യത്തിന്റെ കാലമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്

പുരാതന കേരളത്തില്‍ സനാതന ധര്‍മത്തിന്‍ കീഴില്‍ അവയവങ്ങള്‍ക്ക് വരെ നികുതി ഏര്‍പ്പെടുത്തിയിരുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

നാഗര്‍കോവില്‍: തിരുവിതാംകൂറില്‍ സനാതന ധര്‍മത്തിന്‍ കീഴില്‍ അവയവങ്ങള്‍ക്ക് വരെ നികുതി ഏര്‍പ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാഗര്‍കോവില്‍ ‘തോള്‍ ശീലൈ’ മാറുമറയ്ക്കല്‍ സമരത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ സ്റ്റാലിനൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സ്റ്റാലിന്‍ മുഖ്യാതിഥിയും.

Read Also: വിദ്യാര്‍ത്ഥികളുടെ ഹോളി ആഘോഷത്തിന് നേരെ തീവ്ര ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനയുടെ ആക്രമണം

‘സനാതന ധര്‍മത്തിന് കീഴിലായിരുന്നു മനുഷ്യത്വത്തിന് വിരുദ്ധമായ അവസ്ഥ ഇവിടെയുണ്ടായത്. അധഃസ്ഥിതരെന്നും കരുതപ്പെട്ടിരുന്ന സ്ത്രീകള്‍ മാറുമറക്കരുതെന്ന നിയമം കൊണ്ടുവന്നു. രാജഭരണ ഘട്ടത്തില്‍ അതിനെതിരെയുണ്ടായ ചെറുത്തുനില്‍പ്പുകളിലൊന്നായിരുന്നു മാറുമറക്കല്‍ സമരം’, മുഖ്യമന്ത്രി പറഞ്ഞു.

സനാതന ധര്‍മത്തില്‍ ഊന്നിയ രാജ്യമായിരിക്കും തിരുവിതാംകൂര്‍ എന്നായിരുന്നു മാര്‍ത്തണ്ഡവര്‍മയുടെ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. ഇതേ ഹിന്ദു ധര്‍മം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ബ്രാഹ്മണാഘധിപത്യത്തിന്റെ രാജാവാഴ്ചക്കാലമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘ബ്രാഹ്മണിക്കല്‍ കാലഘട്ടത്തിലേക്കാണ് സംഘപരിവാറിന്റെ പോക്ക്. പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് നടത്തുന്നത്. നമ്മുടെ നാട്ടില്‍ ഇപ്പോഴും സനാതന ഹിന്ദുത്വം എന്ന വാക്ക് മുഴങ്ങിക്കേള്‍ക്കുന്നു. ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ് സംഘപരിവാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button