KottayamKeralaNattuvarthaLatest NewsNews

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം : ഒ​രാ​ൾ​ക്ക് പ​രി​ക്കേറ്റു

പാ​ല​മ്പ്ര ച​ന്ദ്ര​വി​ലാ​സം മു​ര​ളീ​ധ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. പാ​ല​മ്പ്ര ച​ന്ദ്ര​വി​ലാ​സം മു​ര​ളീ​ധ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ

ഇ​ട​ക്കു​ന്ന​ത്ത് ഇ​ന്നലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​ട​ക്കു​ന്നം, മു​ക്കാ​ലി വാ​ക്ക​പ്പാ​റ പൊ​ട്ടം​കു​ളം പ​റ​മ്പി​ലു​ള്ള ജോ​ബി​യു​ടെ കോ​ഴി​ഫാ​മി​ൽ ജോ​ബി​യും മു​ര​ളീ​ധ​ര​നും ജോ​ലി​ക്കാ​രും സം​സാ​രി​ച്ചു​കൊ​ണ്ട് നി​ൽ​ക്കുമ്പോഴാ​ണ് കാ​ട്ടു​പോ​ത്തി​നെ കാ​ണു​ന്ന​ത്. കാ​ട്ടു​പോ​ത്തി​നെ ക​ണ്ട് ഇ​വ​ർ ഓ​ടി​യെ​ങ്കി​ലും പു​റ​കേ​യെ​ത്തി​യ കാ​ട്ടു​പോ​ത്ത് മു​ര​ളീ​ധ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

Read Also : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാക്കൾ പിടിയിൽ

കാട്ടുപോത്തിന്റെ ആക്രമണ​ത്തി​ൽ ത​ല​യി​ടി​ച്ചു വീ​ണ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ മു​ര​ളീ​ധ​ര​ന്‍റെ ത​ല​യി​ൽ 36 തു​ന്ന​ലു​ക​ളു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button