KeralaLatest News

കേരളത്തിലെ മികച്ച പ്രവർത്തനത്തിന് ശേഷം ചിന്ത ലോകസഭയിലേക്ക്? മത്സരിപ്പിക്കുമെന്ന് സൂചന

കൊല്ലം : കൊല്ലം ലോകസഭാ മണ്ഡലം എൻകെ പ്രേമചന്ദ്രനിൽ നിന്നും തിരിച്ചു പിടിക്കാനാണ് എൽഡിഎഫ് ശ്രമം. ഇതിനായി ഇത്തവണ പലതരത്തിലുള്ള തന്ത്രങ്ങളാണ് എൽഡിഎഫ് മെനയുന്നത്. ഇടതുപക്ഷത്ത് സ്ഥാനാർത്ഥി ചർച്ചകളൊന്നും ഇതുവരെ ആരംഭിച്ചില്ലെങ്കിലും പല പേരുകളും ആളുകളില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്നുണ്ട്. അത്തരത്തിലൊരു പേര് നടനും കൊല്ലം എം എല്‍ യുമായ മുകേഷിന്റേതാണ്. നടനെ മത്സരിപ്പിക്കാന്‍ സി പി എം ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ താരം ഇത് സംബന്ധിച്ച തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എം എല്‍ എ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചുവെന്നതാണ് മുകേഷില്‍ പാർട്ടി അനുകൂലമായി കാണുന്ന ഘടകം. പാർട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ പിടിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.എന്നാൽ മുകേഷ് വിസമ്മതിച്ചാൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജില്ലയില്‍ നിന്ന് തന്നേയുള്ള യുവ നേതാവായ ചിന്ത 2016 മുതല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയാണ്. സമീപകാലത്ത് ചിന്തയ്ക്കെതിരായ ഉയർന്ന ആരോപണങ്ങെളെല്ലാം ചർച്ചയാക്കി ജയിപ്പിക്കാമെന്നാണ് സി പി എം കണക്ക് കൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ മണ്ഡലത്തില്‍ എല്‍ ഡി എഫിന് വിജയ സാധ്യതയുണ്ട്. ദേശീയ തലത്തില്‍ പ്രാധാന്യം കുറഞ്ഞ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി മത്സരിക്കുമ്പോള്‍ പ്രേമചന്ദ്രന് ജനപിന്തുണ കുറയുമെന്നും സി പി എം കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫിനായിരുന്നു ഭൂരിപക്ഷമെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലം എല്‍ ഡി എഫിന് വലിയ പിന്തുണയാണ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button