Latest NewsArticleNewsWriters' Corner

ബോൾഡ്നെസ് ഫുൾ മാറിടത്തില്‍ ആണോ മറഞ്ഞിരിക്കുന്നത്, ചില പെണ്ണുങ്ങളുടെ റീല്‍സ് കണ്ടു കണ്ണു തള്ളിപ്പോയി: ഡോ അനുജ ജോസഫ്

മേല്‍പ്പറഞ്ഞ ഒരു ഗണത്തിലും ഉള്‍പ്പെടാത്ത ഒരു കൂട്ടരുണ്ട്

ലോകമെമ്പാടും മാര്‍ച്ച്‌ എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുകയാണ്. സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെ കൂടി ആദരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. എന്നാൽ വനിതാ ദിനത്തെ കുറിച്ച് പോലും അറിയാത്ത ചിലർ നമുക്ക് ചുറ്റും ഉണ്ടെന്നു ഓർമ്മിപ്പിച്ചു ഡോ അനുജ ജോസഫിന്റെ കുറിപ്പ്

READ ALSO: കാർട്ടൂണിസ്റ്റ് റെജി സെബാസ്റ്റ്യനെ അനുസ്മരിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

ഫേഷ്യല്‍, ത്രെഡിങ്, എന്നല്ല വാക്സിങ്, ഹെയര്‍ ട്രീറ്റ്മെന്റ് തുടങ്ങിയവയ്ക്കു ഡിസ്‌കൗണ്ട്, കൊള്ളാല്ലോ വീഡിയോണ്‍ ഇനിയിപ്പോ ഇവിടെ അങ്ങു കൂടിക്കളയാം എന്നൊക്കെ വിചാരിച്ചു പരസ്യം ശെരിക്കൊന്നു നോക്കിയപ്പോള്‍ ദേ കിടക്കുന്നു,,, വനിതാ ദിനം പ്രമാണിച്ചു 4ദിവസത്തേയ്ക്ക് മാത്രമാണത്രെ ഓഫര്‍! പോട്ടെ വനിതാദിനമായിട്ടു അവര്‍ക്കു ആ ഡിസ്‌കൗണ്ടേലും തരാന്‍ തോന്നിയല്ലോ.

ഈയിടെ എന്നോട് ചിലര്‍ക്ക് അതിയായ ബഹുമാനം,ചേച്ചി,അമ്മായി, ആന്റി, ഇത്യാദി വിളികള്‍ക്കൊടുവില്‍ അമ്മൂമ്മയെന്ന വിളി കൂടെ ബാക്കിയുള്ളു. ശെടാ പ്രായം കൂട്ടാനുള്ള ഓരോരുത്തരുടെ സൈക്ലോജിക്കല്‍ മൂവ്, അനുവദിച്ചു കൂടാ! അടുക്കള എന്റെ സ്വര്‍ഗം ആണ്, അവിടെയാണെന്റെ ജീവിതം!!ശെരിക്കും പിന്നെ നല്ല ഭക്ഷണം വേണേല്‍ അടുക്കളയില്‍ കയറണം മോളേ, ഇവിടത്തെ പെണ്ണുങ്ങളൊക്കെ അങ്ങനാണ് (സമത്വം പോലും, ഈ സിസ്റ്റം ഒക്കെ നമുക്കൊന്ന് മാറ്റണ്ടേ ഇച്ചായാ, Noooo,,,,, ഇതൊക്കെ ഒരു പെങ്കൊച്ചിന്റെ സന്തോഷം അല്ലെ,,, പിന്നെ എനിക്കത്ര സന്തോഷമില്ല.

ഈയിടെ സോഷ്യല്‍ മീഡിയയില്‍ ചില പെണ്ണുങ്ങളുടെ റീല്‍സ് കണ്ടു കണ്ണു തള്ളിപ്പോയി.സ്വാതന്ത്ര്യം കുറച്ചു കൂടിയാലും വിഷയം ആണല്ലേ!! My Body, My Life, My Rules എന്നൊക്കെ പറഞ്ഞു ഒരു കൂട്ടര് ഇപ്പൊ ഇങ്ങെത്തും, ആയിക്കോ, സ്വന്തം ശരീരം ഒരു വില്പന വസ്തുവായി കണ്ടു തരം താഴുന്ന ദയനീയ കാഴ്ച. പിന്നെ ഒരു കൂട്ടരുണ്ട് bold shoot കാര്, boldness full മാറിടത്തില്‍ ആണോ മറഞ്ഞിരിക്കുന്നതെന്ന സംശയം ഇല്ലാതില്ല.

ഇനി മേല്‍പ്പറഞ്ഞ ഒരു ഗണത്തിലും ഉള്‍പ്പെടാത്ത ഒരു കൂട്ടരുണ്ട് ,ചേച്ചി വനിതാദിനം ആയിട്ട് rest എടുത്തൂടെ, കൊച്ചെ അതെന്തു ദിനം, പ്ലിങ്. സ്ത്രീ അമ്മയാണ്, പെങ്ങളാണ്, അമ്മൂമ്മയാണ്, അവള്‍ക്കു freedom, equality ഇതൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. പക്ഷെ അവള്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കു എത്ര മാത്രം നീതി ലഭിച്ചു ഈ നാട്ടില്‍,,,,?? ഒരേ ജോലി ചെയ്താലും വസ്ത്രം ധരിച്ചാലും സ്ത്രീജീവിതം വൈവിധ്യം നിറഞ്ഞ ഒരു പ്രഹേളികയത്ര,,,,, എത്രയൊക്കെ വേദനിച്ചാലും സ്വയം ഒരു മെഴുകുതിരിയായി തീരുന്ന ഒത്തിരി സ്ത്രീ ജന്മങ്ങളുണ്ട് നമുക്ക് ചുറ്റിലും,,,, വനിതാദിനം പോയിട്ടു, ഒരു ദിനവും അവര്‍ അറിയാറില്ല,,,, അവര്‍ക്കു സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുമില്ല,,,, ഫോണും പിടിച്ചു സൊറ പറഞ്ഞിരിക്കാന്‍ നേരവുമില്ല,,, അവര്‍ക്കെന്റെ ആശംസകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button