Latest NewsNewsIndiaTechnology

ഏറ്റവും പുതിയ ഐഫോൺ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കും, ഔദ്യോഗിക പ്രഖ്യാപനവുമായി ഫോക്സ്കോൺ

പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് രേഖാമൂലം അറിയിച്ചിട്ടുണ്ട്

ഐഫോൺ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കാൻ ഒരുങ്ങി ഫോക്സ്കോൺ. നേരത്തെ ബെംഗളൂരുവിലാണ് പ്ലാന്റ് നിർമ്മിക്കുക എന്നത് സംബന്ധിച്ചുള്ള പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഔദ്യോഗിക സ്ഥിതീകരണവുമായി ഫോക്സ്കോൺ രംഗത്തെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഫോക്സ്കോൺ ചെയർമാൻ യങ് ലിയാണ് ഇത് വ്യക്തമാക്കിയത്.

ചൈനയിലെ ഐഫോൺ ഉൽപാദനം വെട്ടിക്കുറയ്ക്കാനും, ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പ്ലാന്റുകൾ രാജ്യത്ത് നിർമ്മിക്കുന്നത്. ഘട്ടം ഘട്ടമായി ഐഫോൺ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ശ്രമം. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതോടെ, ലോകത്തെ തന്നെ ഏറ്റവും വലിയ ഐഫോൺ ഹബ്ബായി ഇന്ത്യ മാറുന്നതാണ്. ഇതുവഴി ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button