Latest NewsNewsTechnology

തെലങ്കാനയിൽ വീണ്ടും കോടികൾ നിക്ഷേപിക്കാനൊരുങ്ങി കിറ്റെക്സ്

കേരളത്തിൽ നിന്നും രണ്ട് വർഷം മുൻപാണ് കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് ചുവടുറപ്പിച്ചത്

തെലങ്കാനയിൽ വീണ്ടും കോടികളുടെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് കിറ്റെക്സ്. റിപ്പോർട്ടുകൾ പ്രകാരം, 3,000 കോടി രൂപയായാണ് നിക്ഷേപം ഉയർത്തുന്നത്. മുൻപ് തെലങ്കാനയിൽ 1,000 കോടി നിക്ഷേപിക്കുമെന്ന് കിറ്റെക്സ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപം ഉയർത്തുന്നത്. തെലങ്കാനയിൽ ഒരുക്കുന്ന കമ്പനിയുടെ വിവിധ സൗകര്യങ്ങളിൽ നിന്ന് ഏകദേശം 25 ലക്ഷത്തിലധികം കുട്ടികളുടെ വസ്ത്രങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.

കേരളത്തിൽ നിന്നും രണ്ട് വർഷം മുൻപാണ് കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് ചുവടുറപ്പിച്ചത്. നിലവിൽ, നിരവധി ബിസിനസ് പ്രവർത്തനങ്ങൾക്ക് കിറ്റെക്സ് ഗ്രൂപ്പ് രൂപം നൽകുന്നുണ്ട്. ഏകദേശം 28,000 ആളുകൾക്കാണ് കിറ്റെക്സ് ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്യുന്നത്. അതേസമയം, തെലങ്കാനയിൽ ഫാക്ടറികൾ സ്ഥാപിക്കാൻ കൂടുതൽ നിക്ഷേപകർ എത്തുമെന്നാണ് കിറ്റെക്സിന്റെ വിലയിരുത്തൽ.

Also Read: ഇതൊരു രാഷ്ട്രീയ പ്രേരിത സിനിമയോ അജണ്ടകള്‍ കുത്തി നിറച്ച സിനിമയോ അല്ല : സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button