KeralaLatest NewsNews

ഇതൊരു രാഷ്ട്രീയ പ്രേരിത സിനിമയോ അജണ്ടകള്‍ കുത്തി നിറച്ച സിനിമയോ അല്ല : സന്ദീപ് വാചസ്പതി

ഇന്നത്തെ ഐഎസ് ഭീകരവാദികളുടെ മുന്‍ഗാമികളായ മതവെറിയന്മാരുടെ ക്രൂരത ഇപ്പോഴത്തെ തലമുറയെ അറിയിക്കുന്നു എന്ന് മാത്രം, അതല്ലാതെ ഹിന്ദു-മുസ്ലിം വേര്‍തിരിവിനായി സൃഷ്ടിച്ച സിനിമയല്ല

ആലപ്പുഴ: ചരിത്രവും ആത്മാഭിമാനവും മറന്നു പോയ ഒരു തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകള്‍ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് 1921 പുഴ മുതല്‍ പുഴ വരെ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇതൊരു രാഷ്ട്രീയ പ്രേരിത സിനിമയോ അജണ്ടകള്‍ കുത്തി നിറച്ച സിനിമയോ ഹിന്ദു മുസ്ലിം പക കൂട്ടാന്‍ സൃഷ്ടിച്ച സിനിമയോ അല്ല. സ്വന്തം പൂര്‍വികര്‍ക്ക് സംഭവിച്ച അത്യാഹിതം മനസ്സിലാക്കാന്‍ എല്ലാവരും സിനിമ കാണണമെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.

Read Also: പിരിച്ചുവിടൽ നടപടികൾ ശക്തമാക്കി സൂം, കമ്പനി പ്രസിഡന്റ് അടക്കം പുറത്തേക്ക്

‘ഇന്നലെ സുഹൃത്ത് ബിജുവിനും കുടുംബത്തിനും ഒപ്പം പുഴ മുതല്‍ പുഴ വരെ കുടുംബ സമേതം കണ്ടു. ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഡോള്‍ബി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ച് എടുത്ത ചിത്രമല്ല ഇത്. ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് വെല്ലുവിളികളെ അതിജീവിച്ച് നിര്‍മ്മിച്ചതാണിത്. അതിനാല്‍ ഒട്ടേറെ പോരായ്മകള്‍ ഉണ്ട്. സ്പീല്‍ബര്‍ഗ് സിനിമകള്‍ മാത്രമാണ് സിനിമ എന്ന അഭിപ്രായം ഉളളവര്‍ കാണേണ്ടതില്ല. ചരിത്രവും ആത്മാഭിമാനവും മറന്നു പോയ തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകള്‍ കാണിച്ചു തരുന്ന ഒരു കണ്ണാടി മാത്രമാണ് ഈ സിനിമ. അത് കൊണ്ടു തന്നെ ഇതിന് ഒരു സത്യസന്ധത ഉണ്ട്. ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധി മാനിക്കുക, പിന്തുണയ്ക്കുക എന്നൊക്കെ ഉള്ളത് പിന്‍ഗാമികളായ നമ്മുടെ കടമാണ്’, സന്ദീപ് വാചസ്പതി പറഞ്ഞു.

‘ഇതൊരു രാഷ്ട്രീയ പ്രേരിത സിനിമയോ അജണ്ടകള്‍ കുത്തി നിറച്ച സിനിമയോ അല്ല. ഹിന്ദു മുസ്ലിം പക കൂട്ടാന്‍ സൃഷ്ടിച്ചതും അല്ല. ഇന്നത്തെ ഐഎസ് ഭീകരവാദികളുടെ മുന്‍ഗാമികളായ മതവെറിയന്മാരുടെ ക്രൂരത ഇപ്പോഴത്തെ തലമുറയെ അറിയിക്കുന്നു എന്ന് മാത്രം. അതിന്റെ ഇരകളാണ് മലപ്പുറം ജില്ലയിലെ ഇപ്പോഴത്തെ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും എന്നതാണ് യാഥാര്‍ത്ഥ്യം. അത് തിരിച്ചറിയാതെയാണ് പലരും ഇതിനെ എതിര്‍ക്കുന്നത്. അതിനാല്‍ സ്വന്തം പൂര്‍വികര്‍ക്ക് സംഭവിച്ച അത്യാഹിതം മനസ്സിലാക്കാന്‍ എല്ലാവരും ഈ സിനിമ കാണണം. അന്ന് നടന്നതിന് ഈ തലമുറ ഒരു തരത്തിലും ഉത്തരവാദികള്‍ ആണെന്ന് ആരും കരുതുന്നില്ല. പക്ഷേ ചരിത്രം ആവര്‍ത്തിക്കാതെ നോക്കാന്‍ ഉള്ള വലിയ ഉത്തരവാദിത്വം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഈ ചിത്രം’, സന്ദീപ് വാചസ്പതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button