ThiruvananthapuramKeralaNattuvarthaLatest NewsNews

ഹെ​യ​ർ സ്റ്റൈ​ലി​നെ ചൊ​ല്ലി തർക്കം : പ്ല​സ്ടു വി​ദ്യാ​ർ​ത്ഥിനി​യെ യു​വാ​ക്ക​ൾ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി

ചേ​ങ്കോ​ട്ടു​കോ​ണം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 നാ​യി​രു​ന്നു സം​ഭ​വം

പോ​ത്ത​ൻ​കോ​ട്: ഹെ​യ​ർ സ്റ്റൈ​ലി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​നി​നി​യെ യു​വാ​ക്ക​ൾ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ചേ​ങ്കോ​ട്ടു​കോ​ണം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 നാ​യി​രു​ന്നു സം​ഭ​വം.

Read Also : സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ പോയത്, സംസാരിച്ചതൊന്നും സ്വർണക്കടത്ത് വിഷയവുമല്ല- ക്യാപ്‌സൂളുമായി വിജേഷ് പിള്ള

ചേ​ങ്കോ​ട്ടു​കോ​ണം എ​സ്എ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നിയ്ക്കാണ് മർദ്ദനമേറ്റത്. സ്കൂ​ൾ വി​ട്ട് റോ​ഡി​ലൂ​ടെ വ​രു​മ്പോ​ൾ സ​മീ​പ​ത്തെ മ​ദ്യ​ശാ​ല​യി​ലെ​ത്തി​യ യു​വാ​ക്ക​ൾ വി​ദ്യാ​ർ​ത്ഥിനി​യെ മ​ർദ്ദി​ക്കു​ക​യാ​യി​രു​ന്നു.​ നാ​ലം​ഗ സം​ഘം വി​ദ്യാ​ർത്ഥിയെ ത​ട​ഞ്ഞു നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യും ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ മ​ർ​ദ്ദിക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ കൂ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ത​ട​യാ​ൻ ശ്ര​മി​ച്ചി​ട്ടും പ്ര​തി​ക​ൾ അ​ക്ര​മം തു​ട​ർ​ന്നു. ഒ​ടു​വി​ൽ പൊ​ലീ​സ് എ​ത്തു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ ബൈ​ക്കു​ക​ളി​ൽ കയറി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, സ്ഥലത്തെത്തിയ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ് പിടിയിലായി.

അതേസമയം, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ പെ​ൺ​കു​ട്ടി തി​രി​ച്ച​റി​ഞ്ഞാ​ൽ മാ​ത്ര​മേ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ള്ളു​വെ​ന്ന് പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ മി​ഥു​ൻ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button