AlappuzhaLatest NewsKeralaNattuvarthaNews

വ​യോ​ധി​കനെ വ​ഴി​യ​രികി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ : തലയിൽ പരിക്ക്

അ​ടൂ​ര്‍ ചി​ങ്ങ​വ​നം കൃ​ഷ്ണ​ഭ​വ​നം വീ​ട്ടി​ല്‍ മോ​ഹ​നനെയാ​ണ് റോ​ഡ​രികി​ല്‍ ക​ണ്ട​ത്

അ​മ്പ​ല​പ്പു​ഴ: ​വ​യോ​ധി​ക​നെ വ​ഴി​യ​രികി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ടൂ​ര്‍ ചി​ങ്ങ​വ​നം കൃ​ഷ്ണ​ഭ​വ​നം വീ​ട്ടി​ല്‍ മോ​ഹ​നനെയാ​ണ് റോ​ഡ​രികി​ല്‍ ക​ണ്ട​ത്. ഇയാളുടെ ത​ലയ്​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11-ഓ​ടെയാണ് സംഭവം. വാ​ട​ക്ക​ല്‍ ആ​ഞ്ഞി​ലി​പ്പ​റ​മ്പ് സി​ബി​പോ​ളി​ന്‍റെ വീ​ടി​നു സ​മീ​പ​ത്താ​ണ് വ​യോ​ധി​ക​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. കാ​റി​ല്‍ ആ​രോ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് വ​യോ​ധി​ക​ന്‍ പ​റ​ഞ്ഞ​ത്.

Read Also : ‘ബ്രഹ്മപുരം പ്ലാന്റ് ശാസ്ത്രീയമല്ല, മുന്‍ കരുതലുകള്‍ പാലിച്ചില്ല’: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോർട്ട്

തു​ട​ര്‍​ന്ന്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മേ​രി ലീ​ന വി​വ​ര​മ​റി​യി​ച്ച​തി​നു​സ​രി​ച്ച് ആ​ല​പ്പു​ഴ സൗ​ത്ത് പൊലീ​സ് വ​യോ​ധി​ക​നെ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ല്‍ എ​ത്തി​ച്ചു. ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​ന്‍ വേ​ണ്ട പ​രി​ച​ര​ണം ന​ല്‍​കി വ​യോ​ധി​ക​ന് അ​ഭ​യം ന​ല്‍​കി.

അതേസമയം, ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടെ​ന്നും ബ​ന്ധു​വാ​ണ് ത​ന്നെ ഇ​വി​ടെ എ​ത്തി​ച്ച​തു​മെ​ന്നാ​ണ് മോ​ഹ​ന​ന്‍ പ​റ​യു​ന്ന​ത്.​ ഇ​യാ​ളെക്കു​റി​ച്ചു​ള്ള വി​വ​രം അ​റി​യു​ന്ന​വ​ര്‍ 0477 2287322 എന്ന നമ്പരിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button