AlappuzhaLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂന്നുപേ​ർ എക്സൈസ് പിടിയിൽ

മം​ഗ​ലാ​പു​രം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ഫ്രീ​ദി സാ​ഗ് (18), മു​ഹ​മ്മ​ദ് തു​ഫ​യി​ൽ അ​ർ​ഷാ​ദ് (20), ഹ​രി​പ്പാ​ട് തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി അ​നീ​ജ സ​വാ​ദ് (19) എ​ന്നി​വ​രെ​യാ​ണ് എക്സൈസ് പിടികൂടിയത്

തു​റ​വൂ​ർ: എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂന്നുപേ​ർ എ​ക്സൈ​സ് പി​ടിയിലായി. മം​ഗ​ലാ​പു​രം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ഫ്രീ​ദി സാ​ഗ് (18), മു​ഹ​മ്മ​ദ് തു​ഫ​യി​ൽ അ​ർ​ഷാ​ദ് (20), ഹ​രി​പ്പാ​ട് തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി അ​നീ​ജ സ​വാ​ദ് (19) എ​ന്നി​വ​രെ​യാ​ണ് എക്സൈസ് പിടികൂടിയത്. 5. 530 ഗ്രാം എം​ഡി​എം​എ​ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : കേരളമുൾപ്പെടെ ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്ര സർക്കാർ, നിർദ്ദേശങ്ങൾ ഇങ്ങനെ

കു​ത്തി​യ​തോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​സ്.​സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്റെ അടിസ്ഥാനത്തിൽ ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ചെ ദേ​ശീ​യ​പാ​ത​യി​ൽ ച​മ്മ​നാ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇവർ കു​ടു​ങ്ങി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ന്നാ​ണ് ഇ​വ​ർ പി​ടിയിലായ​ത്.

അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി​നേ​ഷ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ജ​യ​ൻ, കെ.​ ആ​ർ.​ഗി​രീ​ഷ് കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​ജ, ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button