KeralaLatest NewsNews

കമ്പനിയുടെ ആളുകള്‍ തന്നെയാണ് ബ്രഹ്മപുരത്ത് തീയിട്ടത്,എന്നിട്ട് അധികാരികള്‍ ഒന്നുമറിയാത്ത പോലെ നില്‍ക്കുകയാണ്

ആളുകളെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ ശ്രമിക്കുന്നത്, കൊലപാതക ശ്രമത്തിന് കേസ് എടുക്കണം: ജസ്റ്റിസ് കെമാല്‍ പാഷ

`കൊച്ചി: ബ്രഹ്മപുരത്തേത് ക്രിമിനല്‍ കുറ്റമാണെന്നും കൊലപാതക ശ്രമത്തിന് 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ. ‘ആളുകളെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് കത്തിയാല്‍ അണയ്ക്കാന്‍ അത്ര എളുപ്പമല്ല. 10 ദിവസമായി ആളുകള്‍ പുക കാരണം വലയുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖം എത്ര പേര്‍ക്കാകും ഇത് മൂലം പിടിപെടുക’, അദ്ദേഹം ചോദിച്ചു.

READ ALSO: ‘വെറും സെക്‌സിന് വേണ്ടിയുള്ള മെറ്റീരിയൽ മാത്രമാണോ ഞങ്ങൾ?’: കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ നികേഷ്

‘അന്വേഷിക്കേണ്ടവര്‍ തന്നെയാണ് കുറ്റം ചെയ്തിരിക്കുന്നത്. ഇടത് നേതാവിന്റെ മരുമകന് നേരെയും ആരോപണം ഉയരുന്നുണ്ട്. അവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടിയെടുക്കണം. ഒരു സ്ഥലത്തല്ല തീ പിടിച്ചത്. കമ്പനിയുടെ ആളുകള്‍ തന്നെയാണ് തീയിട്ടതെന്ന് ആളുകള്‍ക്ക് നന്നായി അറിയാം. കഷ്ടപ്പെടുന്നത് മുഴുവന്‍ സാധാരണക്കാരാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇത് പരിഹരിക്കാന്‍ സമയമില്ല’, അദ്ദേഹം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button