Latest NewsKeralaNews

ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ ചെലവായത് 1.14 കോടി, 90 ലക്ഷം ചെലവഴിച്ചത് കൊച്ചി കോർപ്പറേഷൻ

കാക്കനാട്: കൊച്ചിയെ ശ്വാസംമുട്ടിച്ച ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ ചെലവായത് 1.14 കോടി രൂപ. ഇതിൽ 90 ലക്ഷം രൂപയാണ് കൊച്ചി കോർപ്പറേഷൻ ചെലവഴിച്ചത്.

മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 24 ലക്ഷം രൂപ ചെലവായി. ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് തീ അണയ്ക്കാൻ മേൽനോട്ടം വഹിച്ച ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ്. ജില്ലാ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി പ്രോഗ്രാം മാനേജർ 11 ലക്ഷം രൂപയുടെയും ജില്ലാ മെഡിക്കൽ ഓഫീസർ 13 ലക്ഷം രൂപയുടെയും ബില്ലുകളാണ് സമർപ്പിച്ചിട്ടുള്ളത്.

അഗ്നിരക്ഷാ ദൗത്യത്തിലേർപ്പെട്ട ഉദ്യോഗസ്ഥർക്കായി കാക്കനാട് തയ്യാറാക്കിയ മെഡിക്കൽ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങൾ വാങ്ങുന്നതിനും ഡോക്ടർമാരുടെ താമസസൗകര്യം ഒരുക്കുന്നതിനുമായിരുന്നു 11 ലക്ഷം രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button