Latest NewsKeralaNews

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവതി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവതിയെ കസ്റ്റംസ് പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

Read Also: കൊച്ചിയ്ക്ക് പിന്നാലെ കോഴിക്കോട് നഗരത്തിലും മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു: സമീപത്തെ കെട്ടിടത്തിലേക്കും പടര്‍ന്നു

കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. തന്റെ അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനാണ് അസ്മാബീവി ശ്രമിച്ചത്.

രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയിലാണ് യുവതിയെ കസ്റ്റംസ് പിടികൂടിയത്.

Read Also: മുകേഷും പ്രിയയും തമ്മിൽ അവിഹിത ബന്ധം: ട്രാക്കില്‍ യുവതിയുടെയും ഭര്‍തൃസഹോദരന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button