KottayamKeralaNattuvarthaLatest NewsNews

രോ​ഗി​യെ അ​ഡ്മി​റ്റ് ചെയ്തില്ല, ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ക​യ​റി ജോ​ലി ത​ട​സ​പ്പെ​ടു​ത്തി: ര​ണ്ടു​പേ​ര്‍ പിടിയിൽ

രാ​മ​പു​രം ഇ​ട​യ​നാ​ല്‍ അ​ര്‍​ത്തി​യി​ല്‍ സ്റ്റാ​ന്‍​ലി (58), കു​ന്ന​പ്പ​ള്ളി വ​ട​യാ​റ്റു​കു​ന്നേ​ല്‍ മ​നു (35) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

രാ​മ​പു​രം: രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്യാ​ത്ത​ത്തി​നു​ള്ള വി​രോ​ധം മൂ​ലം ഡോ​ക്ട​റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ ര​ണ്ടു​പേ​ർ അറസ്റ്റിൽ. രാ​മ​പു​രം ഇ​ട​യ​നാ​ല്‍ അ​ര്‍​ത്തി​യി​ല്‍ സ്റ്റാ​ന്‍​ലി (58), കു​ന്ന​പ്പ​ള്ളി വ​ട​യാ​റ്റു​കു​ന്നേ​ല്‍ മ​നു (35) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മ​പു​രം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : തെരുവുനായ ആക്രമണം: ഒരാഴ്ച ഇടവേളയിൽ അഞ്ചും ഏഴും വയസ്സുള്ള സഹോദരങ്ങൾ കൊല്ലപ്പെട്ടു, കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നു ഇ​രു​വ​രും രാ​മ​പു​രം ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ രോ​ഗി​യു​മാ​യി എ​ത്തു​ക​യും ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച് വി​ടാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ രോ​ഗി​യെ അ​ഡ്മി​റ്റ് ആ​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വു​മാ​യി ഇ​രു​വ​രും ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

തുടർന്ന്, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ പൊലീ​സി​ല്‍ നൽകിയ പരാതിയിൽ പൊ​ലീ​സ് സം​ഘം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button