Latest NewsNewsTechnology

ഒടുവിൽ ഇന്ത്യൻ വിപണിയിലും മഞ്ഞ നിറത്തിലുള്ള ഐഫോൺ എത്തി, കൗതുകത്തോടെ സ്മാർട്ട്ഫോൺ പ്രേമികൾ

ഫ്ലിപ്കാർട്ട് മുഖാന്തരം ഐഫോൺ 14- ന്റെ മഞ്ഞ നിറത്തിലുള്ള ഹാൻഡ്സെറ്റ് 8 ശതമാനം വിലക്കിഴിവോടെ സ്വന്തമാക്കാനാകും

പലപ്പോഴും പ്രീമിയം ഡിസൈനിലും നിറത്തിലുമാണ് ആപ്പിൾ ഐഫോണുകൾ പുറത്തിറക്കാറുള്ളത്. ഐഫോണിന്റെ നിറം പോലും ബ്രാൻഡ് ഐഡന്റിറ്റി വ്യക്തമാക്കുന്ന തരത്തിലാണ്. എന്നാൽ, ഇത്തവണ ചെറിയ തോതിൽ കളം മാറ്റി ചവിട്ടിയിരിക്കുകയാണ് ആപ്പിൾ. ഇന്ത്യൻ വിപണിയിലടക്കം മഞ്ഞ നിറത്തിലുള്ള ഐഫോണാണ് ഇപ്പോൾ താരമായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ രണ്ട് മോഡൽ ഐഫോണും മഞ്ഞ നിറത്തിലാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. നേരത്തെ ഐഫോൺ 14 – ന്റെ മഞ്ഞ നിറത്തിലുള്ള വേരിയന്റിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു.

ഫ്ലിപ്കാർട്ട് മുഖാന്തരം ഐഫോൺ 14- ന്റെ മഞ്ഞ നിറത്തിലുള്ള ഹാൻഡ്സെറ്റ് 8 ശതമാനം വിലക്കിഴിവോടെ സ്വന്തമാക്കാനാകും. 79,900 രൂപയാണ് ഇതിന്റെ യഥാർത്ഥ വിലയെങ്കിലും, 72,999 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതേസമയം, ആമസോൺ മുഖാന്തരം വാങ്ങുന്നവർക്ക് വിവിധ ബാങ്ക് കാർഡുകളുടെ ഓഫറുകളും ലഭിക്കുന്നതാണ്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയ്ക്ക് പരമാവധി 20,000 രൂപവരെയാണ് എക്സ്ചേഞ്ച് തുക നൽകുന്നത്.

Also Read: ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാൻ ശ്രമം : യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments


Back to top button