KollamLatest NewsKeralaNattuvarthaNews

റി​ട്ട​. ന​ഴ്സ് കി​ട​പ്പ് മു​റി​യി​ൽ തീപൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ : മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ

ക​ര​വാ​ളൂ​ർ തു​മ്പ​ശേ​രി ചൂ​ട്ട​യി​ൽ​കു​ന്ന് ഷി​ന്‍റു നി​വാ​സി​ൽ പരേതനായ കുഞ്ഞുമോന്‍റെ ഭാര്യ മെ​ൽ​ക്കി കു​ഞ്ഞു​മോ​നെ(58) ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്

പു​ന​ലൂ​ർ: റി​ട്ട​. ന​ഴ്സിനെ കി​ട​പ്പ് മു​റി​യി​ലെ ക​ട്ടി​ലി​ൽ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ക​ര​വാ​ളൂ​ർ തു​മ്പ​ശേ​രി ചൂ​ട്ട​യി​ൽ​കു​ന്ന് ഷി​ന്‍റു നി​വാ​സി​ൽ പരേതനായ കുഞ്ഞുമോന്‍റെ ഭാര്യ മെ​ൽ​ക്കി കു​ഞ്ഞു​മോ​നെ(58) ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11.30 ടെയാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ വീ​ട് പൂ​ട്ടി പ്രാ​ർ​ത്ഥ​നയ്​ക്ക് ച​ർ​ച്ചി​ൽ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം നടന്നത്. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഹെ​ഡ് ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​ര​വേ സ്ട്രോ​ക്ക് വ​ന്ന് ശ​രീ​ര ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ള​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​മാ​യി ഇവർ കി​ട​പ്പി​ലാ​യി​രു​ന്നു. ഇ​തി​ൽ വ​ലി​യ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

Read Also : ബ്രഹ്മപുരം ഡയോക്‌സിൻ ബോംബ്: കേന്ദ്ര പഠനറിപ്പോർട്ട് 4വർഷമായി സർക്കാരിനുമുന്നിൽ, കേന്ദ്രം ഇടപെടുന്നു, റിപ്പോർട്ട് തേടി

ഇ​ന്ന​ലെ ഇ​വ​രു​ടെ മു​റി​യി​ൽ നി​ന്നും പു​ക വ​രു​ന്ന​ത് ക​ണ്ട് അ​യ​ൽ​വാ​സി​ക​ൾ ക​ത​ക് പൊ​ളി​ച്ചു അ​ക​ത്തു ക​ട​ക്കു​പ്പോ​ൾ ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ട്ടി​ലും മെ​ത്ത​യും ഉ​ൾ​പ്പ​ടെ ക​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. സംഭവത്തില‍ പു​ന​ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

കൊ​ല്ല​ത്ത് നി​ന്ന് ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ഷിന്‍റു, ശ്രീ​ഷ. മ​രു​മ​ക​ൾ: ഷി​നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button