KeralaLatest NewsNews

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു: നാല്‍പത്തി അഞ്ചുകാരന്‍ പോലീസ് പിടിയില്‍

വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു പ്രതി.

ഇടുക്കി: വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ടു കുട്ടികളുടെ പിതാവുമായ നാല്‍പത്തി അഞ്ചുകാരന്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ അറസ്റ്റ്. ഇടമലക്കുടി, കണ്ടത്തുകുടി ഊരിലെ രാമന്‍ ആണ് പിടിയിലായത്.

സംഭവത്തില്‍ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. വിവാഹത്തെ തുടര്‍ന്ന് പ്രതിയും പെണ്‍കുട്ടിയും ഒളിവിലായിരുന്നു. വിവരം പുറത്തറിഞ്ഞ് ഇടമലക്കുടിയിലെത്തിയ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി.

read also: ലൈംഗികാസക്തിയിലേക്ക് നയിക്കാന്‍ തണ്ണിമത്തന്‍!!

വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു പ്രതി. ഇയാള്‍ ഇടമലക്കുടിയില്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മൂന്നാര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button