KeralaLatest NewsNews

വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ച സംഭവം: വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി

കൊല്ലം: കൊല്ലം എഴുകോണ്‍ ഇ.എസ്. ഐ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി. എഴുകോണ്‍ സ്വദേശിയായ ചിഞ്ചു രാജാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്ക് ശേഷം പഞ്ഞിക്കെട്ട് ശരീരത്തില്‍ മറന്ന് വെച്ചുവെന്നാണ് ആരോപണം.

Read Also: കേന്ദ്രം അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടുകള്‍ പിണറായി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം

ഈ ശനിയാഴ്ചയായിരുന്നു എഴുകോണ്‍ ഇ.എസ്.ഐയില്‍ വച്ച് ചിഞ്ചുരാജിന്റെ പ്രസവ ശസ്ത്രക്രിയ. ഇതിന് പിന്നാലെ അസഹ്യമായ വേദനയെത്തുടര്‍ന്ന് രണ്ടുദിവസം ഐസിയുവില്‍ തുടര്‍ന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് എക്‌സ്-റേ പരിശോധന നടത്തിയത്. ഇത് കണ്ട ഡോക്ടര്‍മാര്‍ സ്‌കാനിംഗിന് നിര്‍ദ്ദേശിച്ചു. സ്‌കാനിംഗ് റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ തന്നെ വാങ്ങിക്കൊണ്ടു പോയതായും ബന്ധുക്കള്‍ക്ക് ലഭ്യമാക്കിയില്ല എന്നും പരാതിയുണ്ട്. ഇതിന് പിന്നാലെ ചിഞ്ചുവിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കി. കട്ട പിടിച്ച രക്തം നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില കൂടുതല്‍ വഷളായി. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റാം എന്നാവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

സംഭവത്തില്‍ ഇ എസ് ഐ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടാന്‍ മന്ത്രി ശിവന്‍കുട്ടി തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ ഇഎസ്‌ഐയുടെ ചുമതലയുള്ള തൊഴില്‍ മന്ത്രി എന്ന നിലയിലാണ് വി.ശിവന്‍ കുട്ടിയുടെ ഇടപെടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button