AlappuzhaNattuvarthaLatest NewsKeralaNews

‘സിപിഎം തീവ്രവാദ സംഘടനയെന്ന് പറയുന്നത് സുരേഷ് ഗോപി സ്റ്റൈലിലെ അപഹാസ്യവാദം’: വിമർശനവുമായി ജോൺ ഡിറ്റോ

ആലപ്പുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് എന്ന സംഘടന 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. അതില്‍ 12-ാം സ്ഥാനത്തിന് വന്നിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ്. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും അദ്ധ്യാപകനുമായ ജോൺ ഡിറ്റോ.

ശ്രീജിത്ത് പണിക്കർ ഇത്തരം ദുർബ്ബലമായ നുണയും കൊണ്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിപിഎം തീവ്രവാദ സംഘടനയെന്ന് പറയുന്നത്, അടുത്ത ജൻമത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നും അവിശ്വാസികളെ ഞാൻ വെറുക്കുന്നു എന്നും പ്രഖ്യാപിച്ച സുരേഷ് ഗോപി സ്റ്റൈലിലെ അപഹാസ്യവാദമാണെന്നും ജോൺ ഡിറ്റോ കൂട്ടിച്ചേർത്തു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ശ്രീജിത്ത് പണിക്കരുടെ ഒരു Photo paste ഓടിക്കൊണ്ടിരിക്കുന്നു..
ഈ ലിസ്റ്റിൽ 12 മത് കാണുന്ന ഭീകര സംഘടന Communist Party of India എന്ന പേര് cpm നെയല്ല നക്സലിസം അഥവാ മാവോയിസത്തെയാണ് എന്ന് തിരിച്ചറിയാത്ത പണിക്കരും അതേറ്റെടുക്കാൻ ഏന്തിയേന്തി വരുന്ന ഓൺലൈൻ ഹിന്ദുത്ത വാദികളും. കഷ്ടം.
ശ്രീജിത്ത് പണിക്കർ, മകന്റെ നിയമന വിവാദത്തിന്റെ കഥയും പറഞ്ഞ് കെ.സുരേന്ദ്രനെ പൂട്ടാൻ ഒത്തിരി ശ്രമിച്ചു. ചാനലിൽ ഘോര ഘോരം വാദിച്ചു. കിം ഫലം ?
പണിക്കരേ, ഇതുപോലെ ദുർബ്ബലമായ നുണയും കൊണ്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്.
കമ്മ്യൂണിസത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്തേണ്ടതു തന്നെയാണ്. അതിന് ഇതുപോലെ armchair നുണപ്രചരണമല്ല വേണ്ടത്.
CPIM തീവ്രവാദ സംഘടനയയെന്ന് പറയുന്നത് , എനിക്ക് അടുത്ത ജൻമത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നും
അവിശ്വാസികളെ ഞാൻ വെറുക്കുന്നു എന്നും പ്രഖ്യാപിച്ച സുരേഷ് ഗോപി സ്റ്റൈലിലെ അപഹാസ്യവാദമാണ്.
കേരളത്തിലെ BJP പ്രവർത്തകരേ,
നിങ്ങൾ ജനങ്ങളിൽ ഇറങ്ങിച്ചെന്ന് മോദി മുന്നോട്ട് വയ്ക്കുന്ന എല്ലാവരേയും ഉൾക്കൊള്ളുന്ന രാഷ്ട്രീയം പ്രചരിപ്പിച്ച് വിശ്വാസമാർജ്ജിക്കുക. ഇതുപോലെയുള്ള armchair google പണിക്കർമാരുടെ വിടുവായിത്തം
കേട്ടു നശിക്കാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button