ThiruvananthapuramNattuvarthaLatest NewsKeralaNews

എ​യര്‍​പോ​ര്‍​ട്ടി​ല്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി : മു​ഖ്യപ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ർ പീ​ച്ചി ഉ​ദ​യ​പു​രം കോ​ള​നി​യി​ല്‍ ര​മേ​ഷി(ക​രു​മാ​ടി ര​മേ​ഷ് ,34) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നും എ​യര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ലെ ഒ​ന്നാം പ്ര​തി​ അറസ്റ്റിൽ. തൃ​ശൂ​ർ പീ​ച്ചി ഉ​ദ​യ​പു​രം കോ​ള​നി​യി​ല്‍ ര​മേ​ഷി(ക​രു​മാ​ടി ര​മേ​ഷ് ,34) നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2019​-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. അ​ബു​ദാബാ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ അ​ജീ​ഷി​നെ​യാ​ണ് പ്ര​തി ര​മേ​ശ് ഉ​ൾ​പ്പെ​ടു​ന്ന സം​ഘം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യത്. തുടർന്ന്, ബാ​ഗും മ​റ്റു സാ​ധ​ന​ക​ളും പി​ടി​ച്ചു വാ​ങ്ങി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കുകയായിരുന്നു.

Read Also : സര്‍ക്കാര്‍ ഉത്തരവില്‍ കുടിവെളള ക്ഷാമം ‘കുടിവെള്ളകാമ’ മായി: സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസവും വിമർശനവും

പരാതിയുടെ അടിസ്ഥാനത്തിൽ പീ​ച്ചി പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വ​ച്ച് ത​ട്ടി​ക്കൊ​ണ്ട് പോ​യ​തി​നെ കുറിച്ച് വി​വ​രം ല​ഭി​ക്കു​ക​യും കേ​സ്‌ വ​ലി​യ​തു​റ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, വ​ലി​യ​തു​റ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കേ​സി​ലെ ഒ​ന്നാം പ്ര​തി ക​ണ്ണാ​റ എ​ന്ന സ്ഥ​ല​ത്ത് ഉ​ള്ള​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി പീ​ച്ചി സ്റ്റേ​ഷ​നി​ലെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. പ്ര​തി​യു​ടെ മു​ന്‍​കാ​ല കു​റ്റ​കൃ​ത്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി വ​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button