ThrissurKeralaNattuvarthaLatest NewsNews

ഉത്സവം കണ്ടുമടങ്ങവെ കാർ സ്കൂട്ടറിലിടിച്ചു: യുവാക്കൾക്ക് ദാരുണാന്ത്യം

കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്‍റെ മകൻ അൽതാഫ്(24)എന്നിവരാണ് മരിച്ചത്

കുന്നംകുളം: കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്‍റെ മകൻ അൽതാഫ്(24)എന്നിവരാണ് മരിച്ചത്.

Read Also : റെയിൽവേ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനുകളിൽ പരസ്യത്തിന് പകരം അശ്ലീല വീഡിയോ: അന്തംവിട്ട് സ്ത്രീകളും കുട്ടികളും

തൃശൂർ ചങ്ങരംകുളം കോലിക്കരയിൽ ഞായറാഴ്ച രാത്രി 11-നാണ് അപകടം നടന്നത്. ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ തൃശൂർ ഭാഗത്തേക്ക് പോയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ വഴിയാത്രക്കാരും, നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button