ThiruvananthapuramKeralaNattuvarthaLatest NewsNews

നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​ർ അറസ്റ്റിൽ

പൂ​ന്തു​റ പ​ള്ളി​ത്തെ​രു​വ് ടി.​സി 46/279-ൽ ​മു​ഹ​മ്മ​ദ് അ​സ്​​ലം (23), വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ ടി.​സി 90/1297-ൽ ​ജോ​ൺ ബാ​പ്പി​സ്റ്റ്​ (24), വെ​ട്ടു​കാ​ട് വാ​ർ​ഡി​ൽ ടൈ​റ്റാ​നി​യം ടി.​സി 80/611-ൽ ​ശ്യാം ജെ​റോം (25), ക​രി​ക്ക​കം എ​റു​മ​ല അ​പ്പൂ​പ്പ​ൻ കോ​വി​ലി​ന് സ​മീ​പം വി​ഷ്ണു (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: ​നിരോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​ർ പൊ​ലീ​സ് പി​ടിയിൽ. പൂ​ന്തു​റ പ​ള്ളി​ത്തെ​രു​വ് ടി.​സി 46/279-ൽ ​മു​ഹ​മ്മ​ദ് അ​സ്​​ലം (23), വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ ടി.​സി 90/1297-ൽ ​ജോ​ൺ ബാ​പ്പി​സ്റ്റ്​ (24), വെ​ട്ടു​കാ​ട് വാ​ർ​ഡി​ൽ ടൈ​റ്റാ​നി​യം ടി.​സി 80/611-ൽ ​ശ്യാം ജെ​റോം (25), ക​രി​ക്ക​കം എ​റു​മ​ല അ​പ്പൂ​പ്പ​ൻ കോ​വി​ലി​ന് സ​മീ​പം വി​ഷ്ണു (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡി​ൽ ടി.​സി.87/1411-​ൽ എ​ബി​യെ​ന്ന ഇ​ഗ്നേ​ഷ്യ​സി​ന്‍റെ(23) വീ​ട്ടി​ൽ ​നി​ന്നാ​ണ്​ വി​ൽ​പ​ന​ക്കാ​യി​വെ​ച്ച എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളി​ൽ​ നി​ന്ന്​ 1.23 ഗ്രാം ​എം.​ഡി.​എം.​എ പിടിച്ചെടുത്തിട്ടുണ്ട്.

Read Also : റെയിൽവേ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനുകളിൽ പരസ്യത്തിന് പകരം അശ്ലീല വീഡിയോ: അന്തംവിട്ട് സ്ത്രീകളും കുട്ടികളും

ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി കൊ​ല​പാ​ത​ക ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം, സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്ക​ൽ ഉ​ൾ​പ്പെ​ടെ മ​റ്റ് 11 കേ​സു​ക​ളി​ൽ കൂ​ടി പ്ര​തി​യാ​ണ്. ര​ണ്ടാം പ്ര​തി മ​യ​ക്കു​മ​രു​ന്ന്, അ​ടി​പി​ടി തു​ട​ങ്ങി മൂ​ന്ന് കേ​സു​ക​ളി​ലും മൂ​ന്നാം പ്ര​തി മ​യ​ക്കു​മ​രു​ന്ന്, കൊ​ല​പാ​ത​ക​ശ്ര​മം, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി ഒ​മ്പ​തു​ കേ​സു​ക​ളി​ലും നാ​ലാം പ്ര​തി ഭ​വ​ന​ഭേ​ദ​നം, മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ മൂ​ന്ന് കേ​സു​ക​ളി​ലും അ​ഞ്ചാം പ്ര​തി 20 കി​ലോ ക​ഞ്ചാ​വ് അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​ണെന്ന് പൊലീസ് പറഞ്ഞു​.

ശം​ഖു​മു​ഖം പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ ഡി.​കെ. പൃ​ഥ്വി​രാ​ജി​ന്‍റെ നി​ർ​ദ്ദേശ പ്ര​കാ​രം വ​ലി​യ​തു​റ എ​സ്.​എ​ച്ച്.​ഒ ര​തീ​ഷ്, എ​സ്.​ഐ​മാ​രാ​യ അ​ഭി​ലാ​ഷ് എം, ​അ​ജേ​ഷ് കു​മാ​ര്‍, സാ​ബു എ​സ്, സി.​പി.​ഒ​മാ​രാ​യ മ​നു, അ​നീ​ഷ്, ഷി​ബി, റോ​ജി​ൻ, അ​നു ആ​ന്റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റി​നും അ​ന്വേ​ഷ​ണ​ത്തി​നും ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തിയിൽ ഹാജരാക്കിയ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button