KeralaLatest NewsNews

രാഹുൽ ഗാന്ധിയുടെ വീട്ടിലും പൊലീസ് കയറിയതല്ലേ?: ഫാരിസ് അബൂബക്കറിന്റെ വീട്ടിലെ റെയ്ഡിൽ ഗോവിന്ദന്റെ ന്യായീകരണം

തിരുവനന്തപുരം: വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ നടക്കുന്ന ഇൻകംടാക്‌സ് റെയ്ഡിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റെയ്ഡ് നടക്കട്ടേയെന്നും നേരത്തെ രാഹുൽ ഗാന്ധിയുടെ വീട്ടിലും പോലീസ് കയറിയിരുന്നില്ലേയെന്നുമായിരുന്നു വിഷയത്തിൽ എംവി ഗോവിന്ദന്റെ പ്രതികരണം.

Read Also: വിവാദങ്ങൾക്കും സ്ഥലം മാറ്റത്തിനും പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവെച്ച സാനിയോ ഇനി പുതിയ ചാനലിലേക്ക്?

ഫാരിസിന് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് കുറെ നാളായി പ്രതിപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. പ്രതിപക്ഷത്തെ പോലെ നിങ്ങൾക്കും ആശയ ദാരിദ്യമായതിനാലാകാം ഫാരിസിന്റെ കാര്യം ചോദിക്കുന്നതെന്നായിരുന്നു എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് എം വി ഗോവിന്ദൻ ഇത്തരത്തിൽ മറുപടി നൽകിയത്.

അതേസമയം, വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്. 70 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

70 കേന്ദ്രങ്ങളിലാണ് ഒരേസമയം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കൊച്ചി, കൊയിലാണ്ടി, ഡൽഹി, ചെന്നൈ, മുംബൈ ഓഫീസുകളിലാണ് പരിശോധന. ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലം അടക്കം വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിന്മേലാണ് പരിശോധന. രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിനിമയങ്ങളുടെയും വിശദവിവരങ്ങൾ ഇൻകം ടാക്സ് ഇൻവസ്റ്റിഗേഷൻ വിഭാഗം ശേഖരിക്കുന്നുണ്ട്. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ഇടപാടുകൾ നടന്നുവെന്ന സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്.

Read Also: ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സിറ്റികളിലൊന്നായി അയോദ്ധ്യയെ മാറ്റാന്‍ തയ്യാറെടുത്ത് യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button