Latest NewsNewsDevotional

മഹാദേവനെ ദക്ഷിണാമൂർത്തീ ഭാവത്തിൽ ഭജിച്ചാൽ ഈ ഫലം

ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്.

ഭക്തർക്കെല്ലാം സർവജ്ഞാനം ചൊരിയുന്ന ദക്ഷിണാമൂർത്തിയെ സങ്കല്പിച്ചുകൊണ്ടുള്ള ഗുരുപൂജ അത്യുത്തമമാണ് . ബ്രാഹ്മമുഹൂർത്തത്തിൽ ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും .

ദക്ഷിണാമൂർത്തീമൂലമന്ത്രം – ഓം ദം ദക്ഷിണാമൂർത്തയേ നമഃ

ദക്ഷിണാമൂർത്തീ സ്തുതി അർഥം മനസ്സിലാക്കി ജപിക്കുന്നത് സർവ കാര്യവിജയത്തിന് സഹായകമാണ് .

ദക്ഷിണാമൂർത്തീ സ്തുതി

ഗുരവേ സർവലോകാനാം

ഭിഷജേ ഭവരോഗിണാം

നിധയേ സർവ വിദ്യാനാം

ദക്ഷിണാമൂര്‍ത്തയേ നമഃ

അർഥം: സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.

പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തീ പ്രതിഷ്ഠയുണ്ട്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രവും ഏറ്റുമാനൂർ മഹാദേവക്ഷേത്രവും ഇതിനുദാഹരണമാണ്. വിദ്യാ ഗുണത്തിനായി ഇവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം

ദക്ഷിണാമൂർത്തീ മന്ത്രം

ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ

മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച സ്വാഹാ

കൂടാതെ നിത്യേന പ്രാർഥനയിൽ ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.

ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ

ഓം നമഃ ശിവായ ശാന്തായ

ശുദ്ധായ പരമാത്മനേ

നിർമ്മലായ പ്രസന്നായ

ദക്ഷിണാമൂർത്തയേ നമഃ

ഓം നമഃപ്രണവാര്‍ത്ഥായ

ശുദ്ധജ്ഞാനൈക രൂപിണേ

നിര്‍മ്മലായ പ്രശാന്തായ

ദക്ഷിണാമൂര്‍ത്തയേ നമഃ

വിദ്യാ പുരോഗതിക്കായി ഗായത്രീമന്ത്രം ജപിക്കുന്നതിനോടൊപ്പം ദക്ഷിണാമൂർത്തീ ഗായത്രി ജപിക്കാവുന്നതാണ് . നിത്യവും രാവിലെ ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിച്ചശേഷമാണ് ജപിക്കേണ്ടത്. അസ്തമയശേഷം ഗായത്രീജപം പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button