KeralaLatest NewsNews

ശരീരം കൂടുതല്‍ ഫിറ്റാക്കാന്‍ എത്തിയ യുവാവിന് ജിമ്മിലെ ട്രെയിനര്‍ നല്‍കിയത് പന്തയകുതിരയ്ക്ക് നല്‍കുന്ന മരുന്ന്

ശരീരം കൂടുതല്‍ ഫിറ്റാകാന്‍ എത്തിയ യുവാവിന് ജിമ്മിലെ ട്രെയിനര്‍ സ്ഥിരമായി നല്‍കി കൊണ്ടിരുന്നത് പന്തയകുതിരകള്‍ക്ക് നല്‍കുന്ന മരുന്ന്, പിന്നീട് രോഗങ്ങള്‍ക്ക് അടിമപ്പെട്ട യുവാവ് ഡോക്ടറെ കാണിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്

 

മലപ്പുറം: ശരീരം കൂടുതല്‍ ഫിറ്റായി ശരീസൗന്ദര്യം നിലനിര്‍ത്തുന്നതിന് ജിമ്മില്‍ എത്തിയ യുവാവിന് ട്രെയിനര്‍ നല്‍കിയത് പന്തയകുതിരകള്‍ക്ക് നല്‍കുന്ന മരുന്ന്. മരുന്നുകള്‍ കുത്തിവച്ചതിന് പിന്നാലെ പലതരം രോഗങ്ങള്‍ വന്നതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്ന് കണ്ടെത്തുന്നത്. മലപ്പുറത്താണ് സംഭവം. ചങ്ങരംകുളം സ്വദേശി സന്തോഷാണ് ട്രെയിനര്‍ക്കെതിരെ തിരൂര്‍ ഡി വൈ എസ് പിയ്ക്ക് പരാതി നല്‍കിയത്.

Read Also: സിവില്‍ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ‌ നിലയിൽ കണ്ടെത്തി

പത്ത് വര്‍ഷത്തിലേറെയായി സന്തോഷ് ജിമ്മില്‍ പോകുന്നുണ്ട്. ഗള്‍ഫില്‍ ട്രെയിനറായി ജോലി നോക്കുന്നതിന് വേണ്ടിയാണ് ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇതിനായി തിരൂരിലെ ഒരു ട്രെയിനറെ സമീപിക്കുകയായിരുന്നു.

ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ട്രെയിനര്‍ പലതരം മരുന്നുകള്‍ നല്‍കിയെന്നും ചിലത് ശരീരത്തില്‍ കുത്തിവച്ചെന്നും പരാതിയില്‍ പറയുന്നു. സ്തനാര്‍ബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്ന് ഇതില്‍ ഉള്‍പ്പെടുന്നു. ഹൃദയാഘാതം ഉണ്ടായാല്‍ നെഞ്ചിടിപ്പ് കുറയ്ക്കാനുള്ള മരുന്ന്, നീര്‍വീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോര്‍മോണ്‍ തെറാപ്പിക്കുള്ള മരുന്ന്, പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാന്‍ നല്‍കുന്ന ബോള്‍ഡിനോള്‍ എന്നിവയാണ് ട്രെയിനര്‍ സന്തോഷിന് നല്‍കിയത്. ബോര്‍ഡിനോള്‍ ഉള്‍പ്പെടെ പല മരുന്നുകളും നിരോധിക്കപ്പെട്ടതാണ്. അതേസമയം, യുവാവിന് നല്‍കിയ മറ്റ് പല മരുന്നുകളുടെയും കുപ്പിയിലെയും പെട്ടിയിലെയും പേരുകള്‍ മായ്ച്ചു കളഞ്ഞ നിലയിലാണ്. സാധാരണ ആരോഗ്യമുള്ള മനുഷ്യര്‍ കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളും യുവാവിന് നല്‍കിയവയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button