KeralaLatest News

ആഗോള ഭീമനായ ഗൂഗിളിന് നൽകിയ ശക്തവും വ്യക്തവുമായ താക്കീതാണിത്: ചിന്തയുടെ പോസ്റ്റിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി

ചിന്താ ജെറോം ഇംഗ്ളീഷിൽ ഓസ്കാർ അവാർഡ് ജേതാവിനെ അഭിനന്ദിച്ച് ഇംഗ്ളീഷിൽ ഇട്ട പോസ്റ്റ് നിറയെ ഗ്രാമർ മിസ്റ്റേക്ക് ആയതിനാൽ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ഇംഗ്ലീഷ് ഭാഷയിൽ പിഎച്ച്ഡി ഉണ്ടായിട്ടും പ്രശംസിച്ചുകൊണ്ട് രണ്ട് വരി എഴുതാൻ അറിയാത്ത ചിന്തയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി എഴുത്തുകാരി അഞ്ജു പാർവതിയും രംഗത്തെത്തി.

അഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ:

ബൂർഷ്വാസികളായ ഇംഗ്ലീഷുകാർ രൂപപ്പെടുത്തിയ വ്യാകരണത്തിനും ശൈലിക്കും അനുസരിച്ചേ ഇംഗ്ലീഷ് എഴുതാവൂ എന്ന കൊളോണിയൽ ചിന്താസരണിയുടെ കടയ്ക്കൽ ആഞ്ഞുവെട്ടി കൊണ്ട് ആംഗലേയ ഭാഷയ്ക്ക് ഒരു സ്വാർത്ഥതയുടെ രാഷ്ട്രീയമുണ്ടെന്ന് സഖാവ് ചിന്ത എത്ര സ്പഷ്ടവും വ്യക്തവുമായാണ് ആശയസംവേദനം നടത്തിയിരിക്കുന്നത്. ആഗോള ഭീമനായ ഗൂഗിളിന് നല്‌കിയ ശക്തവും വ്യക്തവുമായ താക്കീതാണിത്.!
ക്യാപ്സ്യൂൾ തൊണ്ട നനയാതെ വിഴുങ്ങിയിട്ട് തിരിഞ്ഞു നിന്ന് നാല് റെഡ് സല്യൂട്ട്!

shortlink

Related Articles

Post Your Comments


Back to top button