Latest NewsNewsLife Style

വേനൽക്കാലത്ത് തണുപ്പ് കിട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

വേനല്‍ കടുത്തതോടെ ക്ഷീണവും ദാഹവും ഏറുകയായി. വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. വെള്ളം ധാരാളം കുടിക്കുക എന്നതാണ് ഈ സമയത്ത് ചെയ്യേണ്ട ഒരു കാര്യം. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്.

അത്തരത്തില്‍ വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിച്ച് നിര്‍ത്താനുമെല്ലാം കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

തൈര് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയതാണ് തൈര്. ഇവയില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. വേനൽക്കാലത്ത് തൈര് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

തണ്ണിമത്തന്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും.

നാരങ്ങാ വെള്ളം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് നാരങ്ങാ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.

വെള്ളരിക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. വെള്ളരിക്ക ജ്യൂസായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ പച്ചക്കറിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button