ThrissurLatest NewsKeralaNattuvarthaNews

ത​ട​യ​ണ​യി​ലെ ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

ച​ക്ക​ച്ച​ൻ​കാ​ട് കോ​ര​പ്പ​ത്ത് വീ​ട്ടി​ൽ ശ​ര​ത് (20) ആ​ണ് മ​രി​ച്ച​ത്

തി​രു​വി​ല്വാ​മ​ല: പാ​മ്പാടി ഭാ​ര​ത​പ്പു​ഴ​യു​ടെ ത​ട​യ​ണ​യി​ലെ ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ച​ക്ക​ച്ച​ൻ​കാ​ട് കോ​ര​പ്പ​ത്ത് വീ​ട്ടി​ൽ ശ​ര​ത് (20) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വ്യാ​ഴാ​ഴ്ച രാ​ത്രി ഒമ്പ​തി​നാണ് സംഭവം. സു​ഹൃ​ത്തി​നൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ശരതിന് കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​സ്മാ​ര രോ​ഗം ഉണ്ടാവുകയായിരുന്നു. തുടർന്ന്, ശ​ര​ത് മു​ങ്ങി പോ​വു​ക​യാ​യി​രു​ന്നെ​ന്ന് സു​ഹൃ​ത്ത് പ​റ​ഞ്ഞു. നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Read Also : കഞ്ചാവുമായി റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെയും അ​ഭി​ഭാ​ഷ​കയുടെയും മക്കളടക്കം 3 നി​യ​മ വി​ദ്യാ​ർ​ത്ഥി​ക​ൾ അറസ്റ്റിൽ

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​നാ​യി മാ​ല​യി​ട്ടി​രു​ന്ന ശ​ര​ത് ടൗ​ണി​ലെ രേ​വ​തി ഹോം ​അ​പ്ല​യ​ൻ​സ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്. തി​രു​വി​ല്വാ​മ​ല ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ൻ ഓ​ഫീ​സി​നു സ​മീ​പം പെ​ട്ടി ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ബി​ന്ദു​വാ​ണ് അ​മ്മ. സ​ഹോ​ദ​രി: അ​മ്മു. സം​സ്കാ​രം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button