KannurKeralaNattuvarthaLatest NewsNews

കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു : എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ത്ഥി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പരിക്ക്

അ​ങ്ങാ​ടി​ക്ക​ട​വ് സ്‌​കൂ​ളി​ലെ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർത്ഥി സ്വ​ർ​ണ്ണ​പ്പ​ള്ളി ഹൗ​സി​ൽ ആ​ൽ​ബി​ൻ ജോ​ർ​ജ്, അ​ങ്ങാ​ടി​ക്ക​ട​വ് വി​ൻ​സെ​ന്റ് ഡീ​പോ​ൾ സൊ​സൈ​റ്റി ആം​ബു​ല​ൻ​സി​ന്റെ ഡ്രൈ​വ​ർ ഷി​ജു മാ​ത്യു, പീ​ടി​ക​യി​ൽ ഔ​സേ​പ്പ​ച്ച​ൻ, ഔ​സേ​പ്പ​ച്ച​ന്റെ മ​ക​ൻ എന്നിവർക്കാണ് കുത്തേറ്റത്

ഇ​രി​ട്ടി: കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ത്ഥി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ങ്ങാ​ടി​ക്ക​ട​വ് സ്‌​കൂ​ളി​ലെ എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർത്ഥി സ്വ​ർ​ണ്ണ​പ്പ​ള്ളി ഹൗ​സി​ൽ ആ​ൽ​ബി​ൻ ജോ​ർ​ജ്, അ​ങ്ങാ​ടി​ക്ക​ട​വ് വി​ൻ​സെ​ന്റ് ഡീ​പോ​ൾ സൊ​സൈ​റ്റി ആം​ബു​ല​ൻ​സി​ന്റെ ഡ്രൈ​വ​ർ ഷി​ജു മാ​ത്യു, പീ​ടി​ക​യി​ൽ ഔ​സേ​പ്പ​ച്ച​ൻ, ഔ​സേ​പ്പ​ച്ച​ന്റെ മ​ക​ൻ എന്നിവർക്കാണ് കുത്തേറ്റത്. ആൽബിൻ ജോർജിന്​ പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ല.

അ​ങ്ങാ​ടി​ക്ക​ട​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം. അ​ങ്ങാ​ടി​ക്ക​ട​വ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി വ​ന്നപ്പോഴാണ് ആം​ബു​ല​ൻ​സി​ന്റെ ഡ്രൈ​വ​ർ ഷി​ജു മാ​ത്യു​വി​നെ തേ​നീ​ച്ച​ക്കൂ​ട്ടം ആക്ര​മി​ച്ചത്. ആം​ബു​ല​ൻ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷി​ജു പ​റ​ഞ്ഞു. ഓ​ടി ആം​ബു​ല​ൻ​സി​ൽ തി​രി​കെ ക​യ​റി​യെ​ങ്കി​ലും ആം​ബു​ല​ൻ​സി​ന​ക​ത്തു​വെ​ച്ചും കു​ത്തേ​റ്റു.

Read Also : ‘മറ്റൊരാളെ വീഡിയോ കോൾ ചെയ്ത ആ പെണ്ണാണല്ലോ കുലസ്ത്രീകൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത്’: പരിഹസിച്ച് ശ്രീജിത്ത് പെരുമന

തുടർന്ന്, ആം​ബു​ല​ൻ​സ് ചു​മ​ത​ല​ക്കാ​ര​ൻ കൂ​ടി​യാ​യ സി​ബി പി​ഡി​യേ​ക്ക​ൽ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​തേ ആം​ബു​ല​ൻ​സി​ൽ ആ​ൽ​ബി​നെ​യും ഷി​ജു​വി​നെ​യും ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

മു​ഖ​മാ​സ​ക​ലം കു​ത്തേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ആ​ൽ​ബി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലേക്ക് മാറ്റി. ഇവിടെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാണ് ആൽബിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button