CricketLatest NewsNewsIndiaSports

ഐപിഎൽ 2023: പർപ്പിൾ ക്യാപ് വിജയിക്ക് ലഭിക്കുന്ന സമ്മാന തുക എത്രയാണെന്ന് അറിയാം

ന്യൂഡൽഹി: ഐപിഎൽ സീസൺ 16 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. മാർച്ച് 31 നാണ് ഐപിഎൽ ആരംഭിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. ഗുജറാത്ത് ടൈറ്റൻസും, ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം.

Read Also: ‘എൻ്റെ കാമുകന്റെ ചാറ്റ് ഞാൻ അറിഞ്ഞാലും വലിയ വഴക്കിന് പോകാറില്ല, ആത്മഹത്യ ചെയ്യാനൊന്നും എനിക്ക് വയ്യ’: ശ്രീലക്ഷ്മി

ഐപിഎൽ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന ടീമുകൾക്കും താരങ്ങൾക്കുമെല്ലാം ബിസിസിഐ വലിയ സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളർമാർക്ക് ലഭിക്കുന്ന സമ്മാനമാണ് പർപ്പിൾ ക്യാപ്. 15 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പർപ്പിൾ ക്യാപുമാണ് സമ്മാനമായി ലഭിക്കുക. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം യുസ്വേന്ദ്ര ചഹലിനാണ് കഴിഞ്ഞ സീസണിൽ പർപ്പിൾ ക്യാപ് ലഭിച്ചത്. 17 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ ചഹൽ സ്വന്തമാക്കിയിരുന്നു.

അതേസമയം, ഐപിഎൽ കിരീടം നേടുന്ന ടീമിന് 20 കോടി രൂപയാണ് ബിസിസിഐ നൽകുന്ന സമ്മാന തുക. റണ്ണർ അപ്പാകുന്ന ടീമിന് 13 കോടി രൂപയും മൂന്നാം സ്ഥാനക്കാർക്ക് 7 കോടി രൂപയും നാലാം സ്ഥാനക്കാർക്ക് 6.5 കോടി രൂപയുമാണ് സമ്മാന തുകയായി ലഭിക്കുക.

Read Also: ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button