Latest NewsNews

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് : ഹര്‍ത്താല്‍ രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെ

ഇടുക്കി: ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 3ന് ഇടുക്കിയില്‍ ഹര്‍ത്താല്‍. എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

Read Also: ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്‍

‘നിയമസഭയില്‍ ആനാവശ്യ പ്രതിഷേധം ഉയര്‍ന്നതിന്നതിനെ തുടര്‍ന്നാണ് ഭൂപതിവ് ചട്ട ഭേദഗതി വരാതിരുന്നതിന്റെ കാരണം. ഇത് നിയമഭേദഗതി മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്റെ നാടകമായിരുന്നു. ഇടുക്കിയിലെ ജനങ്ങളെ കോണ്‍ഗ്രസ്സ് വഞ്ചിക്കുകയായിരുന്നു’, എല്‍ഡിഎഫ് ആരോപിച്ചു.

നിയമസഭാ സമ്മേളനത്തിനായി കാത്തുനില്‍ക്കാതെ ഓര്‍ഡിനന്‍സിലൂടെയോ പ്രത്യേക മന്ത്രിസഭാ തിരുമാനത്തിലൂടെയോ ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുക്കണം. ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button