KeralaLatest NewsNews

കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി: ഒടുവിൽ സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്പെഷ്യൽ സെൽ ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. വേലായുധൻ നായരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണൻ സ്റ്റാലിനിൽ നിന്നാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയത്. വേലായുധനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ആഭ്യന്തര വകുപ്പാണ് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‍തത്.

നാരായണൻ സ്റ്റാലിനിൽ നിന്ന് മറ്റൊരു കേസിൽ വേലായുധൻ നായർ കൈക്കൂലി വാങ്ങിയിരുന്നു. നാരായണൻ സ്റ്റാലിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കൈക്കൂലി വിവരം മനസ്സിലായത്. വേലായുധൻ നായരുടെ മകന്റെ അക്കൗണ്ടിലേക്കാണ് 50,000 രൂപ വാങ്ങിയത്. ഈ കേസിൽ നാരായണന് അനുകൂലമായ റിപ്പോർട്ട് ആണ് വേലായുധൻ നായർ നൽകിയത്.

അതേസമയം, തനിക്കെതിരെ കേസെടുത്തുവെന്ന് അറിഞ്ഞത് മുതൽ വേലായുധൻ നായർ ഒളിവിലാണ്. മാർച്ച് 23 നാണ് വേലായുധൻ നായരെ കാണാതാകുന്നത്. വിജിലൻസ് പരിശോധനയക്കിടെയാണ് വേലായുധൻ നായർ കടന്നുകളഞ്ഞത്. സ്റ്റേറ്റ്മെന്റിൽ ഒപ്പുവച്ചശേഷം വീടിനു പിന്നിലേക്ക് പോയ ഇദ്ദേഹത്തെ പിന്നെ കാണാതാവുകയായിരുന്നു. ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button