Latest NewsNewsIndia

വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി: യുവാവിന്റെ മൂക്ക് മുറിച്ച് ബന്ധുക്കൾ

ജയ്പൂർ: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച് ബന്ധുക്കൾ. രാജസ്ഥാനിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ യുവാവ് പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു: കേരള കോണ്‍ഗ്രസ് നേതാവും റിസോര്‍ട്ട് ഉടമകളും ഉള്‍പ്പെടെ പിടിയില്‍ 

ഹമീദ് ഖാൻ എന്ന 25 കാരന്റെ മൂക്കാണ് മുറിച്ചത്. ഹമീദ് ഒളിച്ചോടിയ യുവതിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് ആണ് ഇയാളുടെ മൂക്ക് മുറിച്ചത്.

ഒളിച്ചോടിയ ശേഷം വാടക വീട് എടുത്ത് താമസിച്ചു വരികയായിരുന്നു ഹമീദും യുവതിയും. ഇവിടേക്ക് അതിക്രമിച്ച് എത്തിയാണ് ഇവർ യുവാവിന്റെ മൂക്ക് മുറിച്ചത്. പ്രതികൾ തന്നെ സംഘം ചേർന്ന് ആക്രമിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഇരുമ്പ് വടി കൊണ്ട് തന്നെ മർദ്ദിച്ചുവന്നും അരിവാൾ കൊണ്ടാണ് മൂക്ക് മുറിച്ചതെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തി. യുവാവിന് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

Read Also: ആത്മഹത്യയ്ക്ക് മുൻപ് സുഖമില്ലാത്ത അമ്മയെ സുരക്ഷിതയാക്കി,പിതാവിനോട് യാത്ര പറഞ്ഞു: ബൈജുവിൻറെ ഭാര്യ ന്യൂസിലാൻഡിലേക്ക് പോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button