Latest NewsNewsTechnology

ഫ്രാൻസിലും ടിക്ടോക്കിന് പൂട്ടുവീഴുന്നു, പുതിയ ഉത്തരവുമായി ഫ്രഞ്ച് സർക്കാർ

ടിക്ടോക്കിന് പുറമേ, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ ജനപ്രിയ സമൂഹ മാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

ലോകത്തുടനീളം തരംഗം സൃഷ്ടിച്ച ടിക്ടോക്കിന് ഫ്രാൻസും പൂട്ടിടുന്നു. ഡാറ്റാ സുരക്ഷയെ പറ്റിയുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് സർക്കാറും ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച്, ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും ടിക്ടോക്ക് ഉടൻ നീക്കം ചെയ്യാൻ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫ്രഞ്ച് ട്രാൻസ്മിഷൻ ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ മന്ത്രി ട്വിറ്റർ അക്കൗണ്ട് മുഖാന്തരം പങ്കുവെച്ചിട്ടുണ്ട്.

ടിക്ടോക്കിന് പുറമേ, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ ജനപ്രിയ സമൂഹ മാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകൾ ആവശ്യമായ സൈബർ സുരക്ഷയും, ഡാറ്റാ പരിരക്ഷയും ഉറപ്പുവരുത്തുന്നില്ലെന്നാണ് ഫ്രഞ്ച് സർക്കാറിന്റെ ആരോപണം. ടിക്ടോക്കിന്റെയും മറ്റ് ആപ്പുകളുടെയും നിരോധനം ഉടൻ തന്നെ ഫ്രാൻസിൽ നിലവിൽ വരുന്നതാണ്. ആഗോള തലത്തിൽ വിവിധ രാജ്യങ്ങളാണ് ടിക്ടോക്കിന് ഇതിനോടകം തന്നെ നിരോധനം ഏർപ്പെടുത്തിയത്.

Also Read: വിപണിയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി, വിശദവിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button