Latest NewsNewsTechnology

വൺപ്ലസ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് നോഡ് സിഇ 3 ലൈറ്റ് ഉടൻ പുറത്തിറക്കിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം

വൺപ്ലസ് നോഡ് സിഇ 2 ലൈറ്റിന്റെ പിൻഗാമിയായിട്ടാണ് വൺപ്ലസ് നോഡ് സിഇ 3 ലൈറ്റ് ഹാൻഡ്സെറ്റ് എത്തുന്നത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ പുറത്തിറക്കാൻ സാധ്യത. 33 വാട്സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയുളള വൺപ്ലസ് നോഡ് സിഇ 3 ലൈറ്റ് ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. വൺപ്ലസ് നോഡ് സിഇ 3 ലൈറ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

വൺപ്ലസ് നോഡ് സിഇ 2 ലൈറ്റിന്റെ പിൻഗാമിയായിട്ടാണ് ഈ ഹാൻഡ്സെറ്റ് എത്തുന്നത്. അതിനാൽ, ഡിസ്പ്ലേകളിൽ സമാനത പുലർത്തുന്നുണ്ട്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസിന്റെ പ്രവർത്തനം. ഡിസ്പ്ലേയുടെ മുകളിൽ നടുഭാഗത്തായുള്ള ഹോൾ പഞ്ച് കട്ട്ഔട്ടിലാണ് സെൽഫി ക്യാമറ നൽകിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള രണ്ട് ക്യാമറ മോഡ്യൂളുകളിലായി മൂന്ന് പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഏപ്രിൽ മുതലാണ് ഈ ഹാൻഡ്സെറ്റ് വിപണിയിലെത്താൻ സാധ്യത.

Also Read: കുതിരപ്പന്തയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയത് കഴുതയെ : രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button