Latest NewsNewsIndia

പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടും: അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

Read Also: കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചേക്കും

പ്രമുഖ നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ വേദനിക്കുന്നു. പ്രേക്ഷകഹൃദയങ്ങളിൽ നർമ്മം നിറച്ചതിന് അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ച വ്യക്തിയാണ് ഇന്നസെന്റ്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എംപിയുമായി. ചലച്ചിത്ര നിർമ്മാതാവ്, വ്യവസായി, മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

Read Also: നിനക്ക് മറ്റെന്തെങ്കിലും കൂടി തരാമായിരുന്നുവെന്ന് കാമുകൻ, ഇങ്ങനെ തന്നെ മരിച്ചോണമെന്ന് ചിത്ര: കാമുകന് വിഷം നൽകി കാമുകി

shortlink

Related Articles

Post Your Comments

Related Articles


Back to top button