Latest NewsIndiaNews

1,385 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയില്‍ 

അഗർത്തല: പടിഞ്ഞാറൻ ത്രിപുരയിൽ നിന്ന് 1,385 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അതിർത്തി സുരക്ഷ സേനയുടെ പിടിയില്‍. ഡയറേക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും അതിർത്തി സുരക്ഷ സേനയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് ഉത്പന്നങ്ങൾ കണ്ടെത്തിയത്‌.

വൻ കഞ്ചാവ് ശേഖരം സൂക്ഷിച്ചുവെന്ന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ഉറാബരി സ്വദേശിയായ ഒരാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആണ് ബാക്കി രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്.

2,07,75,000 രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button