Latest NewsKeralaNews

‘കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചപ്പോൾ മരണ വെപ്രാളത്തിൽ മൂത്ര വിസർജനം നടത്തി, കൈത്തണ്ട മുറിച്ചു’: ക്രൂര പീഡനം

ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ ഭർത്താവ് ബിജേഷ്‌ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രൂരമായ പീഡനമാണ് അനുമോൾക്ക് ഏൽക്കേണ്ടി വന്നത്. ഭർത്താവ് ബിജേഷ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് അനുമോളെ കൊലപ്പെടുത്തിയത്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് പോലീസിനോട് വെളിപ്പെടുത്തുമ്പോൾ യാതൊരു കുറ്റബോധവും ഇയാളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നില്ല.

കൊടീയ ഗാർഹീക പീഢനത്തിന് പിന്നാലെയാണ് അനുമോൾ കൊല്ലപ്പെടുന്നത്. സ്ഥിരം മദ്യപിച്ചെത്തുന്ന ഭർത്താവ് ബിജേഷ്‌ അനുമോളെ മർദ്ദിക്കുമായിരുന്നു. സ്കൂൾ കുട്ടികൾ നൽകിയ ഫീസ് ബിജേഷ്‌ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും അത് അനുമോൾ തിരികെ വേണമെന്നാവശ്യപ്പെട്ടതോടെ കൊലപാതകത്തിലേക്ക് നീങ്ങുകയുമായിരുന്നു.

ഹാളിലെ കസേരയിൽ ഇരുന്ന അനുമോളെ പിന്നിലൂടെ എത്തി ഷാൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു. കൈഞരമ്പുകൾ മുറിച്ചു. അപ്രതീക്ഷിത നീക്കത്തിൽ മരണവെപ്രാളം കൊണ്ട അനുമോൾ ഇതിനിടെ മലമൂത്ര വിസർജ്ജനം നടത്തി. പിന്നീട് കട്ടിലിൽ കിടന്നുകൊണ്ട് ചുരിദാറിന്റെ ഷാൾ ജനൽ കമ്പിയിൽ കെട്ടി കഴുത്തിൽ മുറുക്കി ആത്മഹത്യ ചെയ്യാൻ ബിജേഷ് ശ്രമിച്ചെങ്കിലും പിന്നീട് പിൻവാങ്ങിയെന്നും ഇയാള്‍ പറഞ്ഞു. തുടർന്ന് അനുമോളുടെ മൃതദേഹം കട്ടിലിനടിൽ ഒളിപ്പിച്ച ബിജേഷ്‌ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി.

ഭാര്യയോട് തോന്നിയ വൈരാഗ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ്, കൊലപാതകത്തിലേക്ക് നയിച്ചത്. ബിജേഷ്‌ മദ്യപിച്ച് സ്ഥിരം ഉപ്രദവിച്ചിരുന്നതിനാല്‍ അനുമോള്‍ നേരത്തെ വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. അനുമോൾ നൽകിയ പരാതിയിൽ മാർച്ച് 12 ന് രണ്ടു പേരെയും വനിതാ സെല്ലിൽ വിളിപ്പിച്ചിരുന്നു. എന്നാൽ ഒന്നിച്ചു ജീവിക്കാനില്ലെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്.

Also Read:കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ചി​കി​ത്സ​യിലായിരുന്ന ന​വ​ജാ​ത ശി​ശു മ​രി​ച്ചു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിന്റെ ഭാര്യ അനുമോളെ വീട്ടിലെ കട്ടിലിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാർച്ച് 21നാണ് അനുമോളുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഈ ദിവസങ്ങളിലെല്ലാം, ബ്രിജീഷ് ഇതേ വീട്ടില്‍ കഴിഞ്ഞു. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിയ്ക്കാന്‍ ചന്ദനത്തിരി കത്തിച്ചുവെച്ചു. അനുമോളുടെ സ്വര്‍ണ്ണം ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് കിട്ടിയ പതിനൊന്നായിരം രൂപയും മൊബൈല്‍ വിറ്റു കിട്ടിയ പണവുമായാണ് ബിജേഷ്‌ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്. സ്വന്തം മൊബൈല്‍ കുമളിയ്ക്ക് സമീപം അട്ടപളത്ത് ഉപേക്ഷിച്ചു.

അഞ്ച് ദിവസത്തോളം തമിഴ്‌നാട്ടിൽ തൃച്ചി ഉൾപ്പെടെയുള്ള തങ്ങിയ ബിജേഷ് തിരികെ കുമളിയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. പോലീസിനെ കണ്ടതും ഇയാൾ ചോദിച്ചത് കഴിക്കാൻ എന്തെങ്കിലും വാങ്ങിത്തരണേ എന്നായിരുന്നു. പ്രതിയുമായി വീട്ടിലെത്തി അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. അനുമോളുടെ മോതിരവും ചെയിനും പണയം വച്ച് ധനകാര്യ സ്ഥാപനത്തിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button