KottayamLatest NewsKeralaNattuvarthaNews

മുൻവൈരാ​ഗ്യം, സ്‌​ക്രൂ​ഡ്രൈ​വ​ര്‍ കൊ​ണ്ട് ഗൃ​ഹ​നാ​ഥ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : ഒരാൾ അറസ്റ്റിൽ

മാ​ട​പ്പ​ള്ളി മു​ണ്ടു​കു​ഴി ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ല്‍ സ​ന്തോ​ഷ് കു​മാറി( പി​ണ്ടി സ​ന്തോ​ഷ് 48)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ച​ങ്ങ​നാ​ശേ​രി: സ്‌​ക്രൂ​ഡ്രൈ​വ​ര്‍ കൊ​ണ്ട് ഗൃ​ഹ​നാ​ഥ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട​പ്പ​ള്ളി മു​ണ്ടു​കു​ഴി ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ല്‍ സ​ന്തോ​ഷ് കു​മാറി( പി​ണ്ടി സ​ന്തോ​ഷ് 48)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സിലിക്കൺ വാലി ബാങ്കിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഫസ്റ്റ് സിറ്റിസൺ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ച​ങ്ങ​നാ​ശേ​രി ബി​വ​റേ​ജ് ഷോ​പ്പി​നു​സ​മീ​പം വ​ച്ചാണ് സംഭവം. ഇ​യാ​ള്‍ കു​റി​ച്ചി ഇ​ത്തി​ത്താ​നം സ്വ​ദേ​ശി​യെ സ്‌​ക്രൂ​ഡ്രൈ​വ​ര്‍ ഉ​പ​യോ​ഗി​ച്ച് കു​ത്തി​യ​ശേ​ഷം ക​ല്ല് ഉ​പ​യോ​ഗി​ച്ച് നെ​ഞ്ച​ത്ത് ഇ​ടി​ക്കു​ക​യായിരുന്നു. കു​റ​ച്ചു​ദി​വ​സം മു​മ്പ് സ​ന്തോ​ഷ് കു​മാ​റും ചെ​ത്തി​പ്പു​ഴ​യി​ലു​ള്ള സു​ഹൃ​ത്തും ത​മ്മി​ല്‍ ഉ​ണ്ടാ​യ വ​ഴ​ക്ക് ഇ​യാ​ള്‍ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ചു വി​ട്ടി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് സ​ന്തോ​ഷ് കു​മാ​ര്‍ ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സ​ന്തോ​ഷി​ന് ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍ഡ് വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button